രക്ഷകര്‍ത്താക്കളാകാന്‍ കൊതിച്ച് മുട്ട മോഷ്ടിച്ച ആണ്‍ പെന്‍ഗ്വിനുകള്‍!

Two Gay Penguins Steal Egg to Become Fathers
SHARE

സ്വവര്‍ഗാനുരാഗികള്‍ പെന്‍ഗ്വിനുകള്‍ക്കിടയിൽ ധാരാളമുണ്ട്. ഇത്തരത്തില്‍ ഇണകളായ ആണ്‍ പെന്‍ഗ്വിനുകള്‍ ചേര്‍ന്ന് അനാഥമാക്കപ്പെട്ട മുട്ടകളും മറ്റും ഏറ്റെടുത്ത് അടയിരിക്കുന്ന വാര്‍ത്തകൾ പലതവണ പുറത്തു വന്നിട്ടുണ്ട്.എന്നാൽ ബെര്‍ലിന്‍ മൃഗശാലയിലെ രണ്ട് പെന്‍ഗ്വിനുകള്‍ ചെയ്തത് ഇതൊന്നുമല്ല. മുട്ടകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കല്ലുകള്‍ പെറുക്കിക്കൂട്ടി അടയിരുന്നാണ് അവർ കൊതി തീര്‍ത്തത്. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത. നെതര്‍ലന്‍ഡിലെ ഒരു മൃഗശാലയിലെ രണ്ട് പെന്‍ഗ്വിനുകള്‍ ഒരു പടി കൂടി കടന്ന് മുട്ട മോഷ്ടിച്ചാണ് വാർത്തകളിൽ നിറഞ്ഞത്. 

മൃഗശാലയിലെ തന്നെ മറ്റൊരു ആണ്‍ പെണ്‍ പെന്‍ഗ്വിന്‍ ഇണകളുടെ മുട്ടയാണ് ഈ ആണ്‍ പെന്‍ഗ്വിനുകള്‍ മോഷ്ടിച്ചത്. ബ്ലാക്ക് ഫുട്ടട് വിഭാഗത്തില്‍ പെട്ട ഈ പെന്‍ഗ്വിനുകള്‍ ഡെറിയന്‍ ആമര്‍സ് ഫുട്ട് മൃഗശാലയിലെ അന്തേവാസികളാണ്. ആണ്‍ പെണ്‍ ദമ്പതികളുടെ ശ്രദ്ധ എപ്പോഴെങ്കിലും മാറിയ സമയത്താകാം സ്വവര്‍ഗാനുരാഗികളായി ഈ പെന്‍ഗ്വിനുകള്‍ മുട്ട മോഷ്ടിച്ചതെന്നാണു കരുതുന്നത്. മൃഗശാലയില്‍ ഇപ്പോള്‍ പ്രജനന സമയമായതിനാല്‍ എല്ലാ ഇണകളും മുട്ടയിട്ട് അതിനെ പരിപാലിച്ച് വിരിയുന്നതും കാത്തിരിക്കുകയാണ്.

ഇതിനകം തന്നെ ഒന്നിലധികം പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് മൃഗശാലയിലെ പെന്‍ഗ്വിന്‍ കൂട്ടത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. അതേസമയം ഇണകളായ ആന്‍പെന്‍ഗ്വിനുകള്‍ അവര്‍ മോഷ്ടിച്ചു കൊണ്ടുവന്ന മുട്ടയ്ക്ക് മികച്ച ശ്രദ്ധയാണ് കൊടുക്കുന്നതെന്ന് പരിപാലകര്‍ പറയുന്നു. പെന്‍ഗ്വിനുകളെയും മുട്ടയേയും ഇവര്‍ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്. ആണ്‍ പെന്‍ഗ്വിന്‍ ദമ്പതികള്‍ ഊഴമിട്ടാണ് മുട്ടയ്ക്ക് കാവലിരിക്കുന്നതും വേണ്ട പരിചരണം നല്‍കുന്നതും.

സ്വിറ്റ്സര്‍ലൻഡിനും ബെര്‍ലിനും പുറമെ ലോകത്തെ മറ്റു പല മൃഗശാലകളിലും ഇത്തരത്തില്‍ സ്വര്‍ഗാനുരാഗികളായ പെന്‍ഗ്വിനുകളെ കണ്ടു വരുന്നുണ്ട്. ന്യൂയോര്‍ക്ക് മൃഗശാലയിലെ രണ്ട് പെന്‍ഗ്വിനുകളും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്  അനാഥമാക്കപ്പെട്ട ഒരു മുട്ടയെ ദത്തെടുത്ത് അടയിരിക്കാന്‍ തുടങ്ങിയത് വാര്‍ത്തയായിരുന്നു. മൃഗശാലകളില്‍ മാത്രമല്ല അന്‍റാര്‍ട്ടിക്കിലെയും മറ്റ് തെക്കന്‍ ധ്രുവപ്രദേശങ്ങളിലെയും സ്വാഭാവിക വാസസ്ഥലങ്ങളിലും പെന്‍ഗ്വിനുകളില്‍ സ്വവര്‍ഗാനുരാാഗവും മുട്ടകള്‍ ദത്തെടുക്കാനുള്ള പ്രവണതയും കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം ഡച്ച് മൃഗശാലയിലെ പെന്‍ഗ്വിനുകളുടെ രക്ഷകര്‍ത്താക്കളാകാനുള്ള മോഹം എത്രത്തോളം സഫലമാകും എന്നതിലും സംശയം നിലനില്‍ക്കുന്നുണ്ട്. കാരണം പെന്‍ഗ്വിനുകള്‍ മോഷ്ടിച്ചു പാരിപാലിക്കുന്ന മുട്ട വിരിയാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്ന് മൃഗശാലയിലെ സൂക്ഷിപ്പുകാര്‍ പറയുന്നു. മുട്ടയുടെ നിറം മാറ്റമാണ് ഇത്തരത്തില്‍ ഒരു സംശയത്തിന് കാരണം. അതേസമയം മുട്ട വിരിയാതിരുന്നാലും ഇത് പെന്‍ഗ്വിനുകളെ സാരമായി ബാധിക്കാനിടയില്ല. കാരണം പരിപാലിക്കാന്‍ ഒരു മുട്ട എന്നതാണ് ഇവയുടെ ഇപ്പോഴത്തെ പ്രധാനം ലക്ഷ്യം എന്നത് തന്നെ.

English Summary: Two Gay Penguins Steal Egg to Become Fathers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA