വൈദ്യുതവേലിയൊക്കെ ഒരു തടസ്സമാണോ? മറികടക്കാൻ കാട്ടാനയുടെ ബുദ്ധിപരമായ നീക്കം!

Elephant breaks electric fence using a brilliant technique
SHARE

ആനകൾ പൊതുവേ ബുദ്ധിയുള്ള ജീവികളാണ്. അതുകൊണ്ട് തന്നെ മനുഷ്യർ സൃഷ്ടിക്കുന്ന തടസ്സങ്ങളൊക്കെ മറികടക്കാൻ ഇവയ്ക്കു കഴിയാറുണ്ട്. ആനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യര്‍ വൈദ്യുത വേലികൾ സ്ഥാപിച്ചത്. എന്നാൽ ഈ വൈദ്യുതവേലികളും വളരെ ലാഘവത്തോടെ മറികടന്നു പോകുന്ന കാട്ടാനകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. രണ്ടാഴ്ച മുൻപ് വൈദ്യുതവേലി തകർത്ത് മുന്നേറുന്ന ഒരു കാട്ടാനയുടെ ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ ദൃശ്യങ്ങളും ഇപ്പോൾ തരംഗമാകുന്നത്.

മുൻകാലുകളിൽ ഒന്നുയർത്തി കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരുന്നു ആന കമ്പിവേലി തകർത്തത്.  വേലിക്കിടയിലെ  കമ്പിചുറ്റിയ തടിക്കഷണം ചവിട്ടി താഴെയിട്ടിട്ടാണ് ബുദ്ധിമാനായ ആന വൈദ്യതവേലി തകർത്ത് റോഡിലിറങ്ങിയത്. റോ‍ഡിലിറങ്ങിയ ആന തിരക്കേറിയ റോഡിലൂടെ പോകുന്ന വാഹനങ്ങളൊന്നും  ശ്രദ്ധിക്കാതെ മറുഭാഗത്തേക്ക് കടക്കുന്നതും കാണാം. റോഡിന്റെ മറുഭാഗത്തുണ്ടായിരുന്ന വൈദ്യുതവേലിയും ഇതേ രീതിയിൽ തകർത്താണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.

Elephant breaks electric fence using a brilliant technique

ഉത്തരാഖണ്ഡിലെ വനം വകുപ്പ് ഉദ്യോഗസ്ഥനായ ഡോ. പിഎം ധകാടെയാണ് മനോഹരമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Elephant breaks electric fence using a brilliant technique

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA