കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുട്ടികളെ സംരക്ഷിച്ച തെരുവുനായ!

 Stray Dog Found Covered In Snow, Keeping Abandoned Kittens Warm
SHARE

കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് ആരോ വഴിയരികിൽ ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ ചൂടു നൽകി സംരക്ഷിച്ച തെരുവുനായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികിൽ നിന്നാണ് മൃഗസംരക്ഷണ പ്രവർത്തകർക്ക് നായയേയും പൂച്ചക്കുട്ടികളേയും ലഭിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.

കടുത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോൾ കാനഡയിൽ. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന നിലയിലാണ് തെരുവുനായയെ കണ്ടെത്തിയത്. മൈനസ് 3 ഡിഗ്രി തണുപ്പിലാണ് പൂച്ചക്കുഞ്ഞുങ്ങളെ തന്റെ ശരീരത്തിന്റെ ചൂടു നൽകി നായ സംരക്ഷിച്ചത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കിൽ പൂച്ചക്കുട്ടികൾ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

View this post on Instagram

I have been getting A LOT of attention on social media, but let me fill you in just in case you don't know my name and my story! My name is Serenity and I was found last week on the side of the road keeping 5 kittens warm. A good citizen called the shelter, a kind Animal Control Officer picked the 6 of us up and we've been living our best lives ever since! The kittens that I kept safe have been kindly taken in by a foster family and will be put up for adoption once they're old enough to be on their own. Let me tell you a little bit about myself so that the shelter can find the most suitable home for me. I'm obviously great with cats and would have no problem going to a home that has cats in it🐱. I'm estimated to be about 2 years old so I'm still young and have the energy of a toddler. I love zooming around outside and will run circles around any person or object that is out in the yard with me. The shelter staff has been working on it, but I can be quite jumpy and need to be taught some manners. At this time in my life I would do best in a home without small children that I can knock over. I've gotten along with a couple of dogs at the shelter so far - both were extremely submissive or uninterested in interacting with me. Along with my dominance I am HUGE on playing and have a tendency to get right in other dog's faces. I didn't get along with the dominant or even slightly reactive shelter dogs.I do need help with my house training as it is not perfect. The shelter staff is concerned about getting backlash for not adopting me out with the kittens that I was found with, but the kittens are not old enough to be on their own yet. If they waited for the kittens to be ready that would mean that I wouldn't have my forever family for a couple of months. It is always the staff's goal to get dogs out of the shelter environment and into their forever homes as soon as possible. At the end of the day I am just happy that the kittens were found with me and are now resting peacefully in a warm foster home instead of outside in the cold. Once I'm spayed on December 3rd I'll be ready to go! Apply to adopt me today: https://pawr.org/adoption-process-fees/ XOXO, Serenity

A post shared by Pet and Wildlife Rescue (@pawrrescue) on

വഴിയാത്രക്കാരിയായ മിറിയം ആംസ്ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്. എന്നാൽ നായയുടെ അടുത്തെത്തിപ്പോഴാണ് ചൂടുപറ്റിക്കിടക്കുന്ന 5 കറുത്ത പൂച്ചക്കുട്ടികൾ ശ്രദ്ധയിൽ പെട്ടത്. അപൂർവ കാഴ്ചകണ്ട് അമ്പരന്ന മിറിയെ അപ്പോൾ തന്നെ പെറ്റ്സ് ആൻഡ് വൈൽഡ്‌ലൈഫ് പ്രവർത്തകരെ വിവരമറിയിച്ചു. അവർ ഉടൻ തന്നെ ഇവിടെയെത്തി നായയേയും പൂച്ചക്കുട്ടികളേയും സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.

ഏകദേശം രണ്ട് വയസ്സോളം പ്രായമുള്ള നായയ്ക്ക് സെറനിറ്റി എന്ന പേരാണ് സംരക്ഷണപ്രവർത്തകർ നൽകിയിരിക്കുന്നത്. പെറ്റ്സ് ആൻഡ് വൈൽഡ്‌ലൈഫിന്റെ ഒൗദ്യോഗിക പേജിലാണ് സെറനിറ്റിയുടെയും പൂച്ചക്കുട്ടികളുടെയും ചിത്രങ്ങളും ഹൃദയസ്പർശിയായ അടിക്കുറിപ്പും പങ്കുവച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതോളം പേർ നായയേയും പൂച്ചക്കുട്ടികളേയും ദത്തെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.

English Summary: Stray Dog Found Covered In Snow, Keeping Abandoned Kittens Warm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA