പിന്നിലൂടെയെത്തി വിനോദസഞ്ചാരിയുടെ മുടിയിൽ തലോടിയ കരടി; ദൃശ്യങ്ങൾ കൗതുകമാകുന്നു!

 Black Bear Sneaks Up Behind Woman, Strokes Her Hair
SHARE

തൊട്ടു പിന്നിൽ ഒരു കരടി വന്നു നിന്ന് മുടിയിൽ തഴുകിയാൽ എങ്ങനെയുണ്ടാകും? നടുങ്ങിവിറച്ചുപോകും അല്ലേ. പറഞ്ഞു വരുന്നത് കഥയൊന്നുമല്ല. മെക്സിക്കോയിലെ മൊണ്ടേറയിലുള്ള എക്കോളജിക്കൻ പാർക്കിലാണ് ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഭക്ഷണം അന്വേഷിച്ചു നടന്ന ഒരു കരടിയാണ് വിനോദസഞ്ചാരിയായ ഒരു സ്ത്രീയുടെ പിന്നാലെയെത്തി മുടിയിൽ തഴുകിയത്. സ്ത്രീയുടെ പിന്നിലെത്തി പിൻകാലുകളിൽ ഉയർന്നു നിന്നാണ് മുടിയിൽ തഴുകിയത്.

വിനോദസഞ്ചാരികൾ പാർക്കിലെത്തിയപ്പോൾ വലിയ ചവറ്റുകുട്ടയിലെ മാലിന്യകൂമ്പാരത്തിനു നടുവിൽ ഭക്ഷണം തേടുന്ന കരടികളെയാണ് കണ്ടത്. കൂടെയുണ്ടായിരുന്ന കരടി ഓടിച്ചതിനെ തുടർന്ന് വിനോദസഞ്ചാരികൾ വാഹനം നിർത്തിയിട്ടിരിക്കുന്ന ഭാഗത്തേക്ക് വന്ന കരടി ഇവരുടെ സമീപത്തേക്കെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ നൽകിയ നിർദേശമനുസരിച്ച് കരടി സമീപത്തെത്തിയപ്പോൾ പരിഭ്രാന്തരാകാതെ അവിടെത്തന്നെ സ്ത്രീകൾ നിന്നു. കരടി പോയ ശേഷം മാത്രമാണ് അവർ അവിടെ നിന്നു മാറിയത്. സ്ത്രീയുടെ പിന്നാലെയെത്തിയ കരടി തൊട്ടു പിന്നിലെത്തിയാണ് നിവർന്ന് നിന്ന് അവരുടെ മുടിയിൽ തഴുകിയത്. അപ്പോൾ തന്നെ അവിടെ നിന്നു മടങ്ങുകയും ചെയ്തു.

മുടിയിൽ തലോടുന്ന കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലാകാം കരടി ഇവരെ സമീപിച്ചതെന്നാണ് നിഗമനം. ഇവിടെ സന്ദർശിക്കാനെത്തുന്നവർ പതിവായി കരടികൾക്ക് ഭക്ഷണം നൽകുന്നുണ്ടാകാം. അതാവാം കരടികളെത്തിയത്.പൊതുവേ കറുത്ത കരടികൾ ആക്രമണകാരികളല്ലെങ്കിലും ഇവയെ കാണാനും ഫൊട്ടോയെടുക്കാനുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതന്നാണ് നിയമം. എന്നാൽ ഇവിടെയെത്തുവരെല്ലാം ഈ നിയമങ്ങൾ കാറ്റിൽ പറത്തുകയാണ് പതിവ്.

English Summary: Black Bear Sneaks Up Behind Woman, Strokes Her Hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA