ഇതൊക്കെയെത്ര നിസ്സാരം; തിരക്കേറിയ നഗരത്തിലൂടെ പൂച്ചയുടെ ബൈക്ക് സവാരി!

Cat Spotted Riding Pillion on Bike on Mumbai Streets
SHARE

പൂച്ചകൾ പൊതുവേ അലസൻമാരാണ്. ഉടമകളെ ഏറെ ഇഷ്ടമാണെങ്കിലും അപരിചിതരെ കണ്ടാൽ അസ്വസ്ഥരാകുകയാണ് പതിവ്. അനുസരണശീലവും നായകളെ അപേക്ഷിച്ച് കുറവാണ്. ആൾത്തിരക്കും ബഹളവുമൊക്കെ പെട്ടെന്ന് പൂച്ചകളെ അസ്വസ്ഥരാക്കും. എന്നാൽ പൂച്ചകളുടെ ഈ സ്വഭാവമൊക്കെ കാറ്റിൽ പറത്തി മിന്നും താരമായി മാറിയിരിക്കുകയാണ് മുംബൈയിലെ ഒരു പൂച്ച.

തിരക്കേറിയ മുംബൈ നഗരത്തിലൂടെ ബൈക്ക് സവാരി നടത്തുന്ന പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഉടമയുടെ പിന്നിൽ വളരെ ലാഘവത്തോടെ സീറ്റിൽ കിടന്നായിരുന്നു പൂച്ചയുടെ നഗരം ചുറ്റൽ. നഗരത്തിലെ തിരക്കുകളോ വാഹനങ്ങളുടെ ഹോണടിയോ ഒന്നും പൂച്ചയുടെ യാത്രയെ അലോസരപ്പെടുത്തിയില്ല.

ഉടമയ്ക്കൊപ്പം യാതൊരു ഭയവും കൂടാതെയാണ് യാത്രയിലുടെനീളം പൂച്ച സഞ്ചരിച്ചത്. വീബ് എന്ന ട്വിറ്റർ പേജിലാണ് പൂച്ചയുടെ ചിത്രങ്ങൾ  പങ്കുവച്ചത്. പെട്ടെന്നു തന്നെ ചിത്രങ്ങൾ ജനശ്രദ്ധ നേടി. ഉടമയേയും പൂച്ചയേയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി ആളുകൾ രസകതമായ അഭിപ്രായങ്ങള്‍ ചിത്രത്തിനു താഴെ പങ്കുവച്ചിട്ടുണ്ട്.

English Summary: Cat Spotted Riding Pillion on Bike on Mumbai Streets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA