പുള്ളിപ്പുലിയുടെ മുന്നിൽ അകപ്പെട്ട മാൻകുട്ടി; ഒടുവിൽ സംഭവിച്ചത്?

Baby Nyala Charges At Leopard Repeatedly In Bid To Escape
SHARE

സൗത്ത് ആഫ്രിക്കയിലെ മാൻ വർഗത്തിൽ പെട്ട ജീവിയാണ് ന്യാല. പുള്ളിപ്പുലിയുടെ മുന്നിൽ അകപ്പെട്ട ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള ന്യാലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രൂഗർ ദേശീയപാർക്കിലാണ് സംഭവം നടന്നത്.സഫാരി ഗൈഡായ ആൻഡ്രെ ഫ്യൂരിയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

പലപ്പോഴും മൃഗങ്ങളുടെ വേട്ടയാടൽ ഇവിടെ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികളെ അദ്ഭുതപ്പെടുത്താറുണ്ട്. എന്നാൽ ഈ ദൃശ്യങ്ങൾ വിനോദസഞ്ചാരികളെ നൊമ്പരപ്പെടുത്തുകയും ചെയ്തു. പുള്ളിപ്പുലിയുടെ മുന്നിലകപ്പെട്ട ന്യാലയുടെ കുഞ്ഞ് രക്ഷപെടാനായി പല പ്രാവശ്യം തലകൊണ്ട് പുള്ളിപ്പുലി ഇടിക്കുന്നത് കാണാം. ഇര ഓടി രക്ഷപെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവണം ഇടയ്ക്ക് പുല്ലിൽ കിടന്ന് വിശ്രമിക്കുകയും ചെയ്തു പുള്ളിപ്പുലി. ഏകദേശം ഒന്നേമുക്കാൽ മണിക്കൂറോളമാണ് പുള്ളിപ്പുലി ന്യാലയുമായി അവിടെ ചുറ്റിത്തിരഞ്ഞത്.

Baby Nyala Charges At Leopard Repeatedly In Bid To Escape

ഇരുട്ടു വീണ് തുടങ്ങിയതോടെ ഓടാൻ ശ്രമിച്ച ന്യാലയേലും കടിച്ചുകുടഞ്ഞ് വായിൽ തൂക്കിയെടുത്ത് സമീപത്തുള്ള മരക്കൂട്ടങ്ങൾക്കിടയിലേക്ക് മറഞ്ഞു.ന്യാലയുടെയും പുള്ളിപ്പുലിയുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 2 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary:Baby Nyala Charges At Leopard Repeatedly In Bid To Escape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA