മാലിന്യ പാത്രത്തിൽ അകപ്പെട്ടത് കൂറ്റൻ കരടി; പിന്നീട് നടന്നത്?

Chubby Bear Needs A Helping Hand After Getting Himself Stuck In A Dumpster
SHARE

ഹിമയുറക്കത്തിനുള്ള തയാറെടുപ്പിലാണ് കരടികളെല്ലാം. കിട്ടാവുന്ന ഭക്ഷണമെല്ലാം കഴിച്ച് മഞ്ഞുകാലം കഴിച്ചുകൂട്ടാനൊരുങ്ങുകയാണവ. എന്നാൽ കലിഫോർണിയയിൽ കണ്ടെത്തിയ പ്ലം ബെയർ വിഭാഗത്തിൽ പെട്ട കരടി ഹിമയുറക്കന്റെ തയാറെടുപ്പിനൊന്നും എത്തിയതല്ല. ഭക്ഷണത്തോടുള്ള ഇഷ്ടമാണ് ഈ കരടിയെ ജനവാസ കേന്ദ്രത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്.

ഭക്ഷണം തേടിയിറങ്ങിയ കരടിയെത്തിയത് സമീപത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാൻ വച്ചിരുന്ന വലിയ അടപ്പുള്ള പാത്രത്തിനു മുന്നിലാണ്. ഒന്നും നോക്കാതെ മാലിന്യ പാത്രത്തിലേക്ക് ചാടിക്കയറിയ കരടി ഭക്ഷണമൊക്കെ കഴിച്ച ശേഷം തിരിച്ചിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അബദ്ധം പിണഞ്ഞെന്നു മനസ്സിലായത്. തിരിച്ചിറങ്ങാൻ കരടി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും സാധിച്ചില്ല.

സുരക്ഷാ ഉദ്യോഗസ്ഥരെത്തി മാലിന്യം നിക്ഷേപിക്കുന്ന പാത്രത്തിന്റെ മേൽമൂടി ഉയർത്തിയാണ് ഒടുവിൽ കരടിയെ രക്ഷപെടുത്തിയത്. മാലിന്യ പാത്രത്തിൽ നിന്നും പുറത്തുകടന്ന കരടി പെട്ടെന്നു തന്നെ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. പ്ലേസർ കൗണ്ടി ഷെരീഫ്സ് ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഈ ദൃശ്യങ്ങൾ ഇതുവരെ 5 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Chubby Bear Needs A Helping Hand After Getting Himself Stuck In A Dumpster

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA