സോപ്പും ബ്രഷും ഉപയോഗിച്ച് തുണി കഴുകുന്ന ചിമ്പാൻസി; ദൃശ്യങ്ങൾ കൗതുകമാകുന്നു!

Chimpanzee Washes Clothes After Watching Zookeeper Do It ‌
SHARE

സോപ്പും ബ്രഷും ഉപയോഗിച്ച് തുണി കഴുകുന്ന ചിമ്പാൻസിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചൈനയിലെ ലെഹെ ലെ‍ഡു തീം പാർക്കിലാണ് രസകരമായ സംഭവം നടന്നത്. ഇവിടുത്തെ 18 വയസ്സു പ്രായമുള്ള ആൺ ചിമ്പാൻസി  യുഹുയി ആണ് മനുഷ്യർ ചെയ്യുന്നതുപോലെ ഒരു വെള്ള ടീഷർട്ട് വെള്ളത്തിൽ മുക്കി സോപ്പും ബ്രഷും ഉപയോഗിച്ച് കഴുകിയത്.

യുഹുയിയുടെ മേൽനോട്ടക്കാരി സൂ കഴിഞ്ഞ ദിവസം വസ്ത്രങ്ങൾ കഴുകുന്നത് യുഹുയി ശ്രദ്ധിച്ചിരുന്നു. ഇതുകണ്ട സു ഒരു ടീ ഷർട്ടും സോപ്പും ബ്രഷും അവിടെ വച്ചിട്ട് മാറി നിന്നു നിരീക്ഷിക്കുകയായിരുന്നു. യുഹുയി തുണി നയനയ്ക്കുന്നത് നിരീക്ഷിച്ച സ്ഥിതിക്ക് എന്തു ചെയ്യുമെന്നറിയാനാണ് ഇവയെല്ലാം അവിടെത്തന്നെ വച്ചത്.

Chimpanzee Washes Clothes After Watching Zookeeper Do It ‌

സൂ ചിമ്പാൻസിനെ ഒന്നും പഠിപ്പിച്ചിരുന്നില്ല. എന്നാൽ കൃത്യമായ നിരീക്ഷണത്തിലൂടെ സൂ ചെയ്യുന്നതു പോലെ തന്നെ ടീ ഷർട്ട് വെള്ളത്തിൽ മുക്കി സോപ്പും ബ്രഷും ഉപയോഗിച്ച് കഴുകുകയായിരുന്നു. ചിമ്പാൻസികൾ പൊതുവെ ബുദ്ധിയുള്ള ജീവികളാണ്. കാണുന്നതെന്തും അനുകരിക്കാൻ ശ്രമിക്കുന്ന പ്രകൃതമാണ് യുഹുയിയുടേതെന്ന് മൃഗശാലയുടെ വക്തക്കളും പ്രതികരിച്ചു. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Chimpanzee Washes Clothes After Watching Zookeeper Do It

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA