ലിഫ്റ്റിന്റെ വാതിലടഞ്ഞു; തുടലുമായി ഉടമ അകത്തും നായ പുറത്തും, രക്ഷകനായി യുവാവ്!

 Man Rushes To Save Dog After Leash Gets Stuck In Elevator
SHARE

ജോണി മാത്തിസ് എന്ന 27 കാരന്റെ അവസരോചിതമായ പ്രവർത്തിയാണ് ഒരു നായയുടെ ജീവൻ രക്ഷിച്ചത്. യുഎസിലെ ടെക്സാസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ജോലിക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ജോണി ‍. ലിഫ്റ്റില്‍ നിന്ന് ജോണി പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു യുവതി തന്റെ പോമറേനിയന്‍ നായയുമായി  ലിഫ്റ്റിനുള്ളിലേക്ക് കയറിയത്. യുവതി ലിഫ്റ്റിൽ കയറിയ ഉടൻ വാതിലടഞ്ഞു. എന്നാൽ നായ പുറത്തായിരുന്നു. തുടലിന്റെ അറ്റം യുവതിയുടെ കയ്യിലും. 

പെട്ടന്നാണ് ജോണി നായ പുറത്തു നിൽക്കുന്നത് കണ്ടത്. ലിഫ്റ്റ് നീങ്ങാനും തുടങ്ങിയിരുന്നു. ജോൺ അതിവേഗം നായയെ കൈക്കുള്ളിലാക്കി തുടലഴിച്ച് സ്വതന്ത്രനാക്കി. ആദ്യം നായയുടെ തുടൽ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നായയെ പിന്നീട്  ഉടമയ്ക്ക് കൈമാറി.  സംഭവത്തിന്റെ സിസിടിവി ദൃശ്യം ജോണി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. അപകടത്തില്‍ നിന്ന് നായയെ ജോണി രക്ഷിക്കുന്നതിന്റെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Man Rushes To Save Dog After Leash Gets Stuck In Elevator

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA