ADVERTISEMENT

നോർത്ത് അമേരിക്കയിൽ കാണപ്പെടുന്ന പരുന്ത് വർഗത്തിൽ പെട്ട പക്ഷിയാണ് ബാൾഡ് ഈഗിൾ. കാന‍ഡയിലും അലാസ്കയിലും ഈ കടൽ പരുന്തുകളെ ധാരാളമായി കാണാം. ഇങ്ങനെയൊരു കടൽ പരുന്താണ് കാന‍യിലെ വാൻകൂവർ ദ്വീപിൽ കൂറ്റൻ നീരാളിയുടെ പിടിയിൽ അകപ്പെട്ടത്. സാധാരണയായി നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപെടാൻ ഇരകൾക്കു സാധിക്കാറില്ല. നീരാളിയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പരുന്ത് പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. 

പരുന്തിന്റെ ഉറക്കെയുള്ള കരച്ചിലും ജീവനുവേണ്ടിയുള്ള പിടച്ചിലുമാണ് ദ്വീപിൽ നിന്നും ബോട്ടിൽ മടങ്ങുകയായിരുന്ന സാൽമൺ മത്സ്യ കർഷകരുടെ ശ്രദ്ധ ഇവിടേക്കാകർഷിച്ചത്. ഇവര്‍ കാണുമ്പോൾ പരുന്തിനെ വെള്ളത്തിലേക്കു താഴ്ത്താനുള്ള ശ്രമത്തിലായിരുന്നു നീരാളി. ആദ്യം പ്രകൃതിയുടെ നിയമല്ലേ ആഹാരത്തിനായി വേട്ടായാടുകയെന്നത് എന്നു കരുതി 5 മിനിട്ടോളം ബോട്ടിലുണ്ടായിരുന്നവർ വെറുതേ നിന്നു. പിന്നീട് പരുന്തിന്റെ അവസ്ഥയിൽ ദയ തോന്നി രക്ഷിക്കുകയായിരുന്നുവെന്ന് ബോട്ടിയുണ്ടായിരുന്ന കർഷകൻ ജോൺ ഇല്ലെറ്റ് മെർ വ്യക്തമാക്കി.

പ്രകൃതിയുടെ നിയമത്തിൽ കൈകടത്തിയത് ശരിയോ തെറ്റോ എന്നറിയില്ലെങ്കിലും ജീവനുവേണ്ടി പിടയുന്ന പരുന്തിനെ കണ്ടില്ലെന്നു വയ്ക്കാനായില്ലെന്നും ഇവർ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന നീണ്ട പൈപ്പ് ഉപയോഗിച്ച് നീരാളിയുടെ കൈകൾ വിടുവിച്ച് പരുന്തിനെ സ്വതന്ത്രമാക്കുകയായിരുന്നു. നീരാളിയുടെ കൈകളിൽ നിന്നും രക്ഷപെട്ട പരുന്ത് തീരത്തുള്ള മരത്തിലേക്ക് പറന്നിരുന്നു. എങ്ങനെയാണ് പരുന്ത് നീരാളിയുടെ പിടിയിലായതെന്ന് വ്യക്തമല്ല. എന്തായാലും അപകടമൊന്നും കൂടാതെ പരുന്തും നീരാളിയും രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ സാൽമൺ കർഷകരും മടങ്ങി. ബോട്ടിലുണ്ടായിരുന്നവർ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

English Summary: Men Rescue Bald Eagle from Being Swallowed by Octopus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com