കെട്ടിടത്തിനു മുകളിലകപ്പെട്ട പൂച്ചയെ താഴെയിറക്കാൻ സഹായിച്ച ബാബ; അഭിനന്ദനപ്രവാഹം!

Elderly Man Uses A Chair To Rescue Cat Stranded On A Ledge
SHARE

നിത്യ ജീവിതത്തിലെ തിരക്കിനിടയിൽ മനുഷ്യർ പോലും അന്യോന്യം സഹായിക്കാൻ മടികാണിക്കാറുണ്ട്. അവിടെയാണ് പ്രായമുള്ള ഒരു മനുഷ്യൻ തന്റെ തിരക്കുകൾ മാറ്റിവച്ച് ഒരു മിണ്ടാപ്രാണിയെ സഹായിച്ചത്. സംഭവം നടന്നത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങൾ നെഞ്ചിലേറ്റിയിരിക്കുകയാണ് ഈ ദൃശ്യങ്ങൾ.

ഒരു കെട്ടിടത്തിനു മുകളിലെ തകരഷീറ്റിൽ അകപ്പെട്ട പൂച്ചയെയാണ് പ്രായമുള്ള ബാബ രക്ഷിച്ചത്. കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടാൻ ഭയന്നു നിന്ന പൂച്ചയെ സമീപത്തു കിടന്ന കസേര ഉയർത്തിപ്പിടിച്ചാണ് ഇദ്ദേഹം താഴെയിറങ്ങാൻ സഹായിച്ചത്. ആദ്യം കസേരയിലേക്കിറങ്ങാൻ പൂച്ച മടിച്ചെങ്കിലും പിന്നീട് ചാടിയിറങ്ങി. കസേര മെല്ലെ താഴ്ത്തിയതും പൂച്ച റോഡ‍ിലേക്കിറങ്ങി ഓടിമറഞ്ഞു.

സമീപത്തുള്ളവരാരോ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പൂച്ചയെ സഹായിക്കാൻ സുമനസ്സു കാട്ടിയ പ്രായമുള്ള ബാബയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ. 18 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary:  Elderly Man Uses A Chair To Rescue Cat Stranded On A Ledge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA