തിരക്കേറിയ നഗരത്തിലൂടെ ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന നായ; ദൃശ്യങ്ങൾ

Dog Wearing Helmet During Bike Ride Wins Hearts
SHARE

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമാണ്. നിയമം കർശനമാക്കിയതോടെ പിൻസീറ്റിലിരിക്കുന്നവരും സുരക്ഷയെ മാനിച്ച് ഹെൽമറ്റ് ധരിച്ചാണ് സഞ്ചാരം. എന്നാൽ തിരക്കേറിയ നഗരത്തിലൂടെ ഹെൽമറ്റ് ധരിച്ച് ഉടമയുടെ പിന്നിലിരുന്നു യാത്ര ചെയ്യുന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ചെന്നെയിലെ വിരുഗമ്പാക്കത്തിലൂടെയായിരുന്നു നായയുടെ ബൈക്ക് സവാരി. ഹെൽമറ്റ് വച്ച് ഉടമയുടെ തോളിൽ മുൻകാലുകൾ ഉയർത്തി വച്ച് വളരെ ലാഘവത്തോടെയായിരുന്നു നായയുടെ യാത്ര. കാഴ്ചക്കാരിലാരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

ഇതാദ്യമായല്ല ഒരു നായ ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിനു പിന്നിലിരുന്ന് യാത്രചെയ്യുന്നത്. ഒക്ടോബറിൽ ‍ഡെൽഹി നഗരത്തിലൂടെ  ഉടമയുടെ പിന്നിലിരുന്നു ഹെൽമറ്റ് ധരിച്ച് യാത്രചെയ്യുന്ന നായയുടെ ദൃശ്യവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

English Summary: In Chennai, Dog Wearing Helmet During Bike Ride Wins Hearts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA