ഓസ്ട്രേലിയൻ കാടുകളിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ; ചിത്രങ്ങൾ കൗതുകമാകുന്നു!

Australian Bush Coming Back To Life After Devastating Wildfires
SHARE

സെപ്റ്റംബർ മാസം ഓസ്ട്രേലിയയിൽ ഉടലെടുത്ത കാട്ടുതീ  മില്യണിലധികം ജീവികളുടെ ജീവൻ കവർന്നെടുത്ത് ഇപ്പോഴും സംഹാരതാണ്ഡവമാടുകയാണ്. തീയിൽ വെന്തൊടുങ്ങിയ മൃഗങ്ങളുടെയും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളുടെയും  സുരക്ഷാ ഉദ്യോഗസ്ഥരുടെയും എല്ലാം ചിത്രങ്ങളും വാർത്തകളുമാണ് ദിനംപ്രതി മാധ്യമങ്ങളിൽ നിറയുന്നത്.

 എന്നാൽ ദുരന്ത മുഖത്തുനിന്നും  പ്രതീക്ഷ നൽകുന്ന ചില ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.  തീയിൽ കത്തിക്കരിഞ്ഞ കാടുകളിൽ പുതിയ പുൽനാമ്പുകൾ തളിരിട്ടിരിക്കുന്ന ചിത്രങ്ങളാണിവ. ഓസ്ട്രേലിയയുടെ ചിലഭാഗങ്ങളിലെങ്കിലും മഴ ലഭിച്ചതായുള്ള ശുഭവാർത്ത എത്തിയതിനു പിന്നാലെയാണ് കാടുകളിൽ ജീവന്റെ പുതു തുടിപ്പുണ്ടാകുന്നുവെന്ന ആശ്വാസകരമായ വാർത്ത.

ന്യൂ സൗത്ത് വെയിൽസിലെ മധ്യതീരപ്രദേശമായ കുൽനരയിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് മഴ ലഭിച്ചിരുന്നില്ലെന്ന് ചിത്രം പകർത്തിയ മുറെ ലോവെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  കാട്ടുതീയിൽ കരിഞ്ഞു വീണ മരങ്ങളുടെ തടികളിൽ നിന്നുമാണ് പുതുനാമ്പുകൾ ഉദ്ഭവിച്ചിരിക്കുന്നത്. താൻ പകർത്തിയ ചിത്രങ്ങൾ വിൽക്കാനും അതിൽ നിന്നും ലഭിക്കുന്ന പണം ദുരന്തബാധിതർക്ക് നൽകാനുമാണ് മുറേയുടെ തീരുമാനം.

English Summary: Australian Bush Coming Back To Life After Devastating Wildfires

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA