ADVERTISEMENT

സൂത്രശാലികൾ മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും പക്ഷികൾക്കിടയിലുമെല്ലാമുണ്ട്. കഴിഞ്ഞ ആഴ്ച കൊക്കിന്റെ ഇരയെ തട്ടിയെടുത്ത പരുന്തിന്റെ ദൃശ്യങ്ങൾ കൗതുകമായിരുന്നു. ഇതിനു പിന്നാലെയാണ് ഫ്ലോറി‍ഡയിൽ നിന്ന് ഈ ദൃശ്യങ്ങൾ പുറത്തു വരുന്നത്.

നീർനായയ്ക്കു നൽകിയ മത്സ്യം അടിച്ചുമാറ്റിയ സൂത്രശാലിയായ കൊക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഫ്ലോറി‍ഡയിലെ സീ വേൾഡ് ഓർലൻഡോ സുവോളജിക്കൽ പാർക്കിലാണ് രസകരമായ സംഭവം നടന്നത്. പാർക്ക് സന്ദർശിക്കാനെത്തിയ മെഗാൻ ബാബ്കോക്കാണ് ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

നീർനായകളെ പാർപ്പിച്ചിക്കുന്ന സ്ഥലത്തുകൂടി കടന്നുപോയ മെഗാന്റെ സുഹൃത്ത് റയാൻ ഹാർഡി ഒരു ചെറിയ മത്സ്യത്തെ കൽക്കെട്ടിൽ കയറി നിൽക്കുന്ന നീർനായയ്ക്ക് എറിഞ്ഞു നൽകി. എന്നാൽ മത്സ്യം നീർനായ പിടിക്കുന്നത് മുൻപ് തന്നെ പറന്നുവന്ന കൊക്ക് കൈക്കലാക്കുകയായിരുന്നു. പാവം നീർനായ ഭക്ഷണം കിട്ടാത്തതിന്റെ നിരാശയിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രസകരമായ ദൃശ്യങ്ങൾ ഇതുവരെ 15 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Cheeky Bird Steals Sea Lion's Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com