മഞ്ഞിൽ കളിച്ചു രസിച്ച് ഡിങ് ഡിങ്; പാണ്ടായുടെ വികൃതികൾ കൗതുകമാകുന്നു!

Ding Ding the panda plays in snow with fir trees
SHARE

റഷ്യയിലെ മോസ്കോ കാഴ്ചബംഗ്ലാവിൽ നിന്നു പുറത്തു വരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമംങ്ങളിൽ തരംഗമാകുന്നത്, . ഡിങ് ഡിങ് എന്ന പാണ്ടയുടെ മ‍ഞ്ഞിലുള്ള കളികളാണ്  ദൃശ്യങ്ങളിലുള്ളത്. ആരാണീ ‍ഡിങ് ഡിങ് എന്നതാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ കാരണം.

2019 ഏപ്രിലിൽ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഒരു ചടങ്ങില്‍വച്ചു കാണുകയുണ്ടായി. ആ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുമ്പോള്‍ ഷി ജിന്‍ പിങ് പുടിന് ഒരു സമ്മാനം നല്‍കി. ഒാമനത്തമുള്ള ഒരു പാണ്ടാക്കുഞ്ഞ്. പുടിന്‍ അത് മോസ്കോ കാഴ്ചബംഗ്ളാവിലേക്കു സംഭാവന ചെയ്തു. ആ പാണ്ടയാണ് ഡിങ് ഡിങ്. ഇതാണ് ഡിങ് ഡിങ്ങിന്റെ വികൃതികള്‍ ജനശ്രദ്ധ നേടാൻ കാരണം.

മഞ്ഞില്‍ പുതഞ്ഞുക്കിടക്കുകയാണ് മോസ്കോ മൃഗശാല. ഇതിനിടയിൽ മഞ്ഞു പുതഞ്ഞുകിടക്കുന്ന മരത്തിൽ വലിഞ്ഞുകയറാന്‍ നോക്കുകന്ന ഡിങ് ഡിങിനെ കാണാം. എന്നാൽ ചെറിയ മരം ഡിങ് ഡിങ് കയറിയപ്പോഴേക്കാം ഭാരം താങ്ങാനാവാതെ ഒടിഞ്ഞുവീണു. ഒടിഞ്ഞുവീണ ശിഖരവുമായി മഞ്ഞിലുരുണ്ടായിരുന്നു പിന്നീടുള്ള വികൃതികൾ. 

 English Summary:Ding Ding the panda plays in snow with fir trees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ