പാപ്പാനൊപ്പം പൊതിച്ചോറുണ്ണുന്ന ഗജവീരൻ; അപൂർവ സഹൃദത്തിന്റെ ദൃശ്യങ്ങൾ!

Rare friendship between Elephant and Mahout
SHARE

ആനകളുടെയും പാപ്പാൻമാരുടെയും അപൂർവ സൗഹൃദക്കാഴ്ചകൾ പലപ്പോഴും നമ്മളെ അമ്പരപ്പിക്കാറുണ്ട്.  അത്തരമൊരു കാഴ്ചയാണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പാപ്പാനൊപ്പം പൊതിച്ചോറുണ്ണുന്ന ഗജവീരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

ആനയെ തളച്ചിരിക്കുന്നതിനു സമീപം പായ വിരിച്ചു നിലത്തിരുന്നു ചോറുണ്ണുന്ന പാപ്പാനൊപ്പമാണ് ആനയുടെ ചോറൂണ്. ആനയ്ക്ക് കഴിക്കാൻ പനമ്പട്ടയൊക്കെ നൽകിട്ടുണ്ടെങ്കിലും പാപ്പാന്റെ ചോറിലാണ് ആനയുടെ കണ്ണ്. തുമ്പിക്കൈ നീട്ടി  പാപ്പാന്റെ പൊതിയിൽ നിന്നും ചോറുണ്ണുന്ന ആനയെ ദൃശ്യങ്ങളിൽ കാണാം. ഇതൊന്നും കാര്യമാക്കാതെ പാപ്പാനും ഊണു തുടരുന്നു. പാപ്പാന്റെയും ആനയുടേയും അപൂർവ സൗഹൃദത്തിന്റെ ഈ ദൃശ്യങ്ങൾ ഇതുവരെ ഒന്നരലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

 Love between mahout and elpahant

രണ്ടാഴ്ച മുൻപ് മലയാലപ്പുഴ രാജനെന്ന ഗജവീരന്റെ ചങ്ക് പാപ്പാനായ മണികണ്ഠന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. . പാപ്പാനൊപ്പം ഉറങ്ങുന്ന ഗജവീരന്റെ ചിത്രങ്ങളാണ് അന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ആനയുടെ മുന്നിലായി പായ വിരിച്ചായിരുന്നു നേരിയ ഭയംപോലുമില്ലാതെയുള്ള പാപ്പാന്റെ ഉച്ചയുറക്കം. അൽപ നേരം കഴിഞ്ഞപ്പോൾ പാപ്പാനോടു ചേർന്ന് ആനയും കിടന്നുറങ്ങി. ഇരുവരുടെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർ ചിത്രങ്ങളാണ് അന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.ഗോപാലശ്ശേരി ആനപ്രേമി സംഘമാണ് മനോഹരമായ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

English Summary:Rare friendship between Elephant and Mahout

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA