കോലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കൻ; കാട്ടുതീയ്ക്കിടയിലെ സ്നേഹക്കാഴ്ച!

Mama Fox feeds milk to baby Koalas in viral video from Australia.
SHARE

കാട്ടുതീ സംഹാര താണ്ഡവമാടിയ ഓസ്ട്രേലിയയിൽ ഇനിയും സ്ഥിതിഗതികൾ ശാന്തമായിട്ടില്ല. പിന്നാലെയെത്തിയ പൊടിക്കാറ്റും കനത്ത മഴയും ആലിപ്പഴ വർഷവും ഓസ്ട്രേലിയയെ വലച്ചു. കോടിക്കണക്കിനു വരുന്ന ജീവികളുടെ ജീവനെടുത്ത ഓസ്ട്രേലിയന്‍ കാട്ടുതീ ഇനിയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. തീ കടന്നു പോയ പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അധികൃതരും സാധാരണക്കാരുമെല്ലാം ഈ ശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. അതേസമയം മനുഷ്യര്‍ മാത്രമല്ല ചില മൃഗങ്ങളും അറിയാതെയെങ്കിലും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി എന്നതാണ് കൗതുകകരമായ കാര്യം.

കാട്ടുതീ ചുട്ടെരിച്ച ഓസ്ട്രേലിയയിൽ നിന്നും പുറത്തുവരുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കനത്ത കാട്ടുതീയിൽ കോടിക്കണക്കിന് വന്യമൃഗങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പല ജീവികൾക്കും അവയുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. അമ്മമാരെ നഷ്ടപ്പെട്ട പല കുഞ്ഞുങ്ങളും അതിജീവിക്കാൻ പാടുപെടുകയാണ്. അനാഥരാക്കപ്പെട്ട കോലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ  ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കരിഞ്ഞുണങ്ങി നിൽക്കുന്ന കാടിനു നടുവിൽ കോലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ ദൃശ്യങ്ങളാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിലുള്ളത്. ക്ഷമയോടെ നിന്ന് 3 കോലക്കുഞ്ഞുങ്ങളെയാണ് അമ്മക്കുറുക്കൻ പാലൂട്ടുന്നത്. മാതൃത്വത്തിന്റെ മഹത്തായ ഉദാഹരണമെന്നാണ് ദൃശ്യത്തെ പലരും വിശേഷിപ്പിച്ചത്. ആദർഷ് ഹെഗ്ഡെയാണ് ട്വിറ്ററിലൂടെ മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Mama Fox feeds milk to baby Koalas in viral video from Australia.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA