സിഗ്നൽ കാത്തുകിടന്ന ട്രക്കില്‍ നിന്നും ഭക്ഷണം അടിച്ചുമാറ്റുന്ന ആനകൾ, ദൃശ്യങ്ങൾ!

Elephants Grab a Roadside Snack While Stopped
SHARE

ആനകൾ പൊതുവെ ബുദ്ധിയുള്ള ജീവികളാണ്. ബുദ്ധിയിൽ മാത്രമല്ല സാമർത്ഥ്യത്തിലും തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ആനകൾ. തായ്‌ലൻഡിലാണ് സംഭവം നടന്നത്. നഖോൺ സാവൻ എന്ന നഗരത്തിലൂടെ ട്രക്കിൽ കൊണ്ടു പോവുകയായിരുന്ന രണ്ട് ആനകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ദൂരെയെവിടേക്കോ ഉള്ള യാത്രയിലായിരുന്നു ആനകൾ. രണ്ട് ട്രക്കുകളിലായാണ് ഇവയെ കൊണ്ടുപോയിരുന്നത്. യാത്രാമധ്യേ സിഗ്നലിൽ കാത്തു കിടന്നപ്പോഴാണ് ഇവയെ കൊണ്ടുപോയിരുന്ന ട്രക്കിനു സമീപത്തായി നിറയെ കരിമ്പുമായി മറ്റൊരു ട്രക്കെത്തിയത്. ഒട്ടും സമയം പാഴാക്കാതെ സമീപത്തുകിടന്ന ട്രക്കിൽ നിന്നും ഭക്ഷണം അടിച്ചുമാറ്റി കഴിക്കുന്ന ആനകളെ ദൃശ്യങ്ങളിൽ കാണാം. ജാജാ  സുനീസയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെയൊന്നുമായില്ല കാര്യങ്ങൾ. കാരണം കൂടുതൽ കരിമ്പ് അടിച്ചുമാറ്റുന്നതിനു മുൻപ് തന്നെ ട്രക്കുകൾ നീങ്ങിത്തുടങ്ങിയിരുന്നു. 50 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Elephants Grab a Roadside Snack While Stopped

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA