ഇല്ല നൻമ മരിച്ചിട്ടില്ല, കൈക്കുമ്പിളിൽ വെള്ളം നിറച്ച് തെരുവുനായയ്ക്കു നൽകുന്ന വൃദ്ധൻ, ദൃശ്യങ്ങൾ

Elderly Man Helps A Dog Drink Water
SHARE

സഹജീവികളോടുള്ള സ്നേഹം പ്രകടിപ്പിക്കാനൊന്നും തിരക്കേറിയ ഈ ലോകത്തിൽ ആരും ശ്രമിക്കാറില്ല. സമയക്കുറവും ജോലിത്തിരക്കുമെല്ലാം പലരും മറയാക്കുമ്പോൾ നന്‍മ ഇനിയും മരിച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ. ദാഹിച്ചു വലഞ്ഞ തെരുവ് നായയ്ക്ക് കൈക്കുമ്പിളിൽ വെള്ളം നിറച്ചു നൽകിയാണ് ഈ വൃദ്ധൻ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പൈപ്പിൽ നിന്നും വെള്ളം കൈക്കുമ്പിളിൽ പിടിച്ചാണ് വ‍ൃദ്ധൻ ക്ഷമയോടെ നായയ്ക്കു നൽകുന്നത്. ഈ ദൃശ്യങ്ങൾ എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല. ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദയാണ് 19 സെക്കൻഡ് ദൈർഘ്യമുള്ള മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Elderly Man Helps A Dog Drink Water

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA