ADVERTISEMENT

കടുത്ത വേനലിന്റെ പിടിയിലാണ് കാടും നാടും. കാടുകളിൽ വെള്ളം കിട്ടാക്കനിയാണ്. നദികളും അരുവികളുമെല്ലാം വറ്റിവരണ്ടു കഴിഞ്ഞു. ഒരുതുള്ളി വെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥ. വെള്ളത്തിനായി മൃഗങ്ങൾ കാടിറങ്ങേണ്ട അവസ്ഥ. ഇവിടെയാണ് തമിഴ്നാട് സ്വദേശിയായ ഒരു മനുഷ്യൻ മാതൃകയാവുന്നത്.

തിരുപട്ടൂർ ജില്ലയിലെ യേലഗിരി മലനിരകളിൽ കഴിയുന്ന കുരങ്ങൻമാർക്കാണ്  ഇയാളും സഹോദരനും ചേർന്ന് മോട്ടോർ സൈക്കിളിലെത്തി വെള്ളം കുടിക്കാൻ നൽകുന്നത്. നിരത്തിന്റെ അരികിലുള്ള കോൺക്രീറ്റിൽ തീർത്ത ചെറിയ ടാങ്കിലാണ് വെള്ളം നിറച്ചിടുന്നത്.ഇവരെത്തുന്നതോടെ വെള്ളത്തിനായി ഓടിയെത്തുന്ന കുരങ്ങിൻ കൂട്ടത്തെയും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ 5 വർഷമായി ഇവർ എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും ഇവിടെയെത്തി മിണ്ടാപ്രാണികൾക്ക് വെള്ളം നൽകാറുണ്ട്. മോട്ടോർ സൈക്കിളിൽ വലിയ ജാറിൽ വെള്ളം നിറച്ച് ഏറെ പണിപ്പെട്ടാണ് ഇവിടെയെത്തിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Man provides water for parched monkeys in south India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com