ഉപേക്ഷിക്കപ്പെട്ട വീട്ടിൽ താമസമാക്കി പുലിയമ്മയും കുട്ടികളും; സുരക്ഷയൊരുക്കി വനംവകുപ്പ്

:Leopardess occupies abandoned house in Rajasthan village for her three cubs
SHARE

കോവിഡ് ഭീതിയിൽ വീടിനുള്ളിൽ കഴിയുകയാണ് മനുഷ്യരെല്ലാം. ഇതിനിടയിൽ മക്കളുടെ സുരക്ഷയെ കരുതി ഉപേക്ഷിക്കപ്പട്ട വീടിനുള്ളിൽ താമസമാരംഭിച്ചിരിക്കുകയാണ് പുള്ളിപ്പുലിയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. രാജസ്ഥാനിലെ താന്തോൾ ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ കാഴ്ച.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. പുലിയും കുട്ടികളും വീട്ടിൽ താമസമാരംഭിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവിടെ കടുത്ത നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് വനം വകുപ്പ് അധികൃതര്‍. പുലിയുടെയും കുട്ടികളുടെയും നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിരീക്ഷണ ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ ഇരതേടിയിറങ്ങുന്ന പുള്ളിപ്പുലി രാത്രി വൈകിയാണ് മടങ്ങുന്നതെന്നും നിരീക്ഷണത്തിലൂടെ വ്യക്തമായി.

English Summary:Leopardess occupies abandoned house in Rajasthan village for her three cubs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.