അസുഖം ബാധിച്ച കുഞ്ഞുമായി ആശുപത്രിയിലെത്തിയ തെരുവുപൂച്ച; ചിത്രങ്ങൾ കൗതുകമാകുന്നു

Stray Cat Brings Sick Kitten To Hospital, Medics Rush To Their Aid
SHARE

അസുഖം ബാധിച്ച കുഞ്ഞുമായി ആശുപത്രിയിലെത്തിയ അമ്മപ്പൂച്ചയുടെ ചിത്രങ്ങൾ കൗതുകമാകുന്നു. തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിലേക്കാണ് അമ്മ പൂച്ച കുഞ്ഞുമായി എത്തിയത്. നിരവധി ‍‍‍ഡോക്ടർമാരും നഴ്സുമാരും രോഗികളും അവിടെയുണ്ടായിരുന്നു. കുഞ്ഞിനെയും കടിച്ചുപിടിച്ചെത്തിയ അമ്മപ്പൂച്ചയെ ഏറെ കരുതലോടെയാണ് നോക്കിയത്.

കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് നോക്കി. അമ്മ പൂച്ചയ്ക്ക് ആവശ്യത്തിന് ഭക്ഷണവും പാലും നൽകി. പിന്നീട് രണ്ട് പേരെയും വെറ്ററിനറി വിദഗ്ദ്ധരുടെ അടുത്തേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. കുഞ്ഞിനെ ഡോക്ടർമാർ പരിശോധിക്കുന്ന സമയമത്രയും അമ്മ പൂച്ച എവിടേക്കും പോവാതെ അവർക്കരികിൽ ഇരിക്കുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. തൽസമയം അവിടെയുണ്ടായിരുന്ന മെർവ് ഓസ്കൻ ആണ് ചിത്രങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

ആയിരക്കണക്കണക്കിന് തെരുവു പൂച്ചകളും നായകളും തുർക്കിയിലുണ്ട്. തെരുവു പൂച്ചകളോടും നായകളോടും അനുകമ്പയോടെ പെരുമാറുന്നവരാണ് ഇവിടെയുള്ളവർ. തെരുവിലെ  മൃഗങ്ങൾക്കായി ഭക്ഷണവും ജലവും എല്ലായിടത്തും കരുതിയിട്ടുണ്ട്. ആരാധനാലയങ്ങളിലും മറ്റും ഇവയ്ക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാം. തെരുവു മൃഗങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തുർക്കി.

English Summary: Stray Cat Brings Sick Kitten To Hospital, Medics Rush To Their Aid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.