കനാലിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാന; ഹൃദയസ്പർശിയായ ദൃശ്യങ്ങൾ!

Mother elephant rescues baby from water drain
SHARE

അമ്മമാർക്ക് സ്വന്തം കുട്ടികളുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ടാൽ ഏതുവിധേനയും അവരെ സംരക്ഷിക്കാൻ അമ്മമാർ ശ്രമിക്കും. മനുഷ്യരും മൃഗങ്ങളുമൊക്കെ ഇക്കാര്യത്തിൽ ഓരുപോലെയാണ്. ഇത്തരമൊരു മാതൃസ്നേഹത്തിന്റെയും കരുതലിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പങ്കുവച്ചത്.

റോഡിനു സമീപത്തുള്ള കനാലിൽ അകപ്പെട്ട ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കൂടെയുണ്ടായിരുന്ന അമ്മയാന ഏറരെ കഷ്ടപ്പെട്ട് കുഞ്ഞിനെ ഓടയിൽ നിന്നും രക്ഷപെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓടയിൽ അകപ്പെട്ട ആനക്കുട്ടിയെ തുമ്പിക്കൈ ഉപയോഗിച്ചാണ് അമ്മയാന പുറത്തെടുത്തത്. കുഞ്ഞിനെ ഓടയിൽ നിന്ന് രക്ഷപെടുത്തിയ അമ്മയാന കുഞ്ഞുമായി പതിയെ കാട്ടിലേക്ക് നടന്നകന്നു.സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. 

English Summary: Mother elephant rescues baby from water drain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA