കാറ്റിലാടുന്ന ഒട്ടേറെ കൂടുകള്‍; തെങ്ങോലകളിൽ നിറയെ തൂക്കണാം കുരുവികൾ

Baya weaver The king of nest building birds
SHARE

പാവറട്ടി എളവള്ളി കൊച്ചിൻ ഫ്രോണ്ടിയർ തോടിന് സമീപത്തെ തെങ്ങോലകളിൽ തൂക്കണാം കുരുവികൾ നിറഞ്ഞു. കാറ്റിലാടുന്ന ഒട്ടേറെ കൂടുകളാണ് ഉയരമുള്ള തെങ്ങുകളുടെ പട്ടകളിൽ ഉള്ളത്.  നല്ല നെയ്ത്തുകാരാണ് ബയാ വീവർ എന്ന തൂക്കണാം കുരുവികൾ. ചിലയിടങ്ങളിൽ ഇവയെ കൂരിയാറ്റ എന്നും വിളിക്കും. വയലുകളോട് ചേർന്ന് നിൽക്കുന്ന ഉയരമുള്ള തെങ്ങുകളിലോ മരങ്ങളിലോ നെയ്തെടുക്കുന്ന നീളവും ഉറപ്പും ഏറിയ കൂടുകളാണ് ഇവയുടേത്. ആൺ കുരുവികൾ രണ്ടോ മൂന്നോ കൂടുകൾ നിർമിക്കും.

Baya weaver The king of nest building birds

പെൺകുരുവികൾ അവ ഇഷ്ടപ്പെടുന്ന കൂട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. കൂടു കൂട്ടാൻ ഉപയോഗിക്കുന്ന ഇലനൂലുകൾ 20 മുതൽ 60 സെന്റീമീറ്റർ വരെ നീളമുള്ളതാകും. ഒരു കൂടു പൂർത്തിയാക്കാൻ ആൺകുരുവി 500 യാത്രകൾ വരെ നടത്തും. ഏകദേശം 8 ദിവസം വരെ ഒരു കൂട് നിർമിക്കാനെടുക്കും.

കൂടിന്റെ ഉൾഭാഗത്തെ അലങ്കാരങ്ങൾ പെൺകുരുവികളാണ് നടത്തുക. കൂടിന്റെ ഉൾഭാഗത്ത് ചിലപ്പോൾ കളിമണ്ണും ഉപയോഗിക്കും. കാറ്റിൽ കൂടിന്റെ ഇളക്കം കുറയാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പക്ഷി നിരീക്ഷകർ പറഞ്ഞു. ഇണകളോടൊപ്പം കൂട്ടമായാണ് ഇവ ഇര തേടി നടക്കുന്നത്. വയലുകളിൽ നെല്ലും മറ്റ് ധാന്യങ്ങളും കൂട്ടത്തോടെ എത്തി തിന്ന് നശിപ്പിക്കും. മഴക്കാലം തുടങ്ങുന്നതോടെ ഇവയുടെ പ്രജനന കാലം അവസാനിക്കും.

English Summary:  Baya weaver The king of nest building birds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.