‘എന്റെ ജോലി ചെയ്യാൻ എനിക്കറിയാം’: വണ്ടി വലിക്കുന്ന കാളയുടെ ദൃശ്യം കൗതുകമാകുന്നു!

Bull pulls its own cart in viral video
SHARE

പല ഉൾനാടനൻ ഗ്രാമങ്ങളിലും കാർഷികാവശ്യങ്ങൾക്കായി ഇപ്പോഴും കാളവണ്ടികൾ ഉപയോഗിക്കാറുണ്ട്. കാളവണ്ടിയിൽ സ്ഥിരമായി കാളയെ നിയന്ത്രിക്കാനും ആളുണ്ടാവും. എന്നാൽ ആരും നിയന്ത്രിക്കാനില്ലാതിരുന്നിട്ടും വണ്ടി സ്വയം വലിക്കുന്ന കാളയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പുല്ലു നിറച്ച വണ്ടി വലിക്കുന്ന വെളുത്ത കാളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആരും നിർദേശിക്കാതെ തന്നെ തന്റെ ജേലി വൃത്തിയായി ചെയ്യുന്ന കാളയുടെ ദൃശ്യം വരുൺ സിങ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.വണ്ടിക്കുള്ളിലേക്ക് കാലുകളെടുത്തു വച്ച് കൊമ്പുകൊണ്ട് മുൻഭാഗം ഉയത്തി കഴുത്തിലിട്ടാണ് കാള മുന്നോട്ടു നടന്നത്.

നിയന്ത്രണങ്ങളില്ലാതിരുന്നിട്ടും സ്വന്തം ജോലി കൃത്യമായി ചെയ്യുന്ന കാളയുടെ പ്രവർത്തിയെ അവിശ്വസനീയം എന്നാണ് പലരും വിശേഷിപ്പിച്ചത്.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary:  Bull pulls its own cart in viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA