രാവിലെയും വൈകുന്നേരവും ഈ വീട്ടിൽ വിരുന്നെത്തും നിരവധി തത്തകൾ: അപൂർവ കാഴ്ച, വിഡിയോ

 Family Feed Parrots
SHARE

തത്തകള്‍ക്ക്  ദിവസവും വിരുന്നൂട്ടുന്നൊരു വീടുണ്ട് കോഴിക്കോട്. കക്കോടി മോരിക്കരയിലെ പ്രകാശനും കുടുംബവുമാണ് തത്തകള്‍ക്ക് വിരുന്നൊരുക്കുന്നത്.‌‌ പ്രകാശന്റെ ചൂളം വിളികേട്ടാല്‍ പിന്നെ തത്തകള്‍ പറന്നെത്തുകയായി. ഒന്ന്, രണ്ടു മൂന്ന് അങ്ങനെ എണ്ണം  കൂടികൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ 100നു മുകളില്‍ വരെ തത്തകളെത്താറുണ്ട്.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ സ്നേഹ വിരുന്ന്. കഴിഞ്ഞ ആറു വര്‍ഷമായി രാവിലെയും വൈകുന്നേരവും തത്തകള്‍ ഈ വീട്ടില്‍ വിരുന്നുകാരാണ്. ഇവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിനും അല്‍പം പ്രത്യേകതയൊക്കെയുണ്ട്. നന്നായി കഴുകി വൃത്തിയാക്കിയ നെല്ലാണ് ഇവയ്ക്ക് ഭക്ഷണമായി നല്‍കുന്നത്.

ഈ തത്തസ്നേഹത്തിനെ കുറച്ച് പ്രകാശന് ചിലത് പറയാനുണ്ട്. വിശേഷ ദിവസങ്ങളില്‍ ഇവയ്ക്കും ഭക്ഷണം സ്പെഷലാണ്. ഭക്ഷണം നല്‍കാനായി മാത്രം പ്രത്യേക സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം ഭക്ഷണത്തിന് 100 രൂപക്കു മുകളില്‍ വരും ..എന്നാലും വിരുന്നെത്തുന്നവരുടെ വിശപ്പുമാറ്റാന്‍ കഴിയുന്നതിന്റെ  സന്തോഷത്തിലാണ് പ്രകാശനും കുടുംബവും. 

English Summary: Family Feed Parrots

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA