ADVERTISEMENT

മലനിരകളിൽ മഴപെയ്യുമ്പോൾ കുത്തിയൊലിക്കുന്ന മഴവെള്ളം എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ബിഹാറിലെ ഈ കർഷകൻ 30 വർഷം മുൻപ് ചിന്തിച്ചത്. കോതിൽവാ ഗ്രാമത്തിലെ ലോങ്കി ഭുയാൻ ആണ് വേറിട്ടു ചിന്തിച്ച ആ കർഷകൻ. കൃഷിയും കന്നുകാലി വളർത്തുലുമാണ് ഇവിടുത്തെ കർഷകരുടെ പ്രധാന ജീവിതമാർഗം. എന്നാൽ വെള്ളത്തിന്റെ അപര്യാപ്തത കാരണം ഗ്രാമവാസികളിൽ പലരും കൃഷി ഉപേക്ഷിച്ചു.

ഗ്രാമീണർ തൊഴിൽ തേടി നഗരങ്ങളിലേക്കു പോയപ്പോൾ  ലോങ്കി ഭുയാൻ തന്റെ കാലികളുമായി കാട്ടിലേക്കാണു പോയത്. പശുക്കളെ മേയാൻ വിട്ടിട്ട്  ലോങ്കി മലഞ്ചെരുവുകളിൽ നിന്ന് കനാൽ വെട്ടിയൊരുക്കാൻ തുടങ്ങി . 30 വർഷം കൊണ്ടാണ് ലോങ്കി 3 കിലോമീറ്റർ നീളമുള്ള  കനാൽ മലഞ്ചെരിവിലൂടെ താഴ്‌വരയിലേക്ക് വെട്ടിത്തെളിച്ചത്. മഴക്കാലത്തു മലനിരകളിൽ നിന്നു കുത്തിയൊലിച്ചു പോകാറുള്ള വെള്ളം ഇന്ന് ഈ കനാലിലൂടെ താഴ്‌വരയിലുള്ള കുളത്തിൽ സംഭരിക്കപ്പെന്നു.

ഒറ്റയ്ക്കായിരുന്നു ലോങ്കിയുടെ കനാലിനു വേണ്ടിയുള്ള പോരാട്ടം. ആരുടേയും സഹായമില്ലാതെയാണ് കനാലിന്റെ നിർമാണം പൂർത്തിയാക്കിയത്. ചുറ്റും മലനിരകളും കാടും തിങ്ങിനിറഞ്ഞ പ്രദേശമാണ് കോതിൽവാ ഗ്രാമം. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള മേഖലയായിരുന്നു ഇത്. സ്വന്തം നേട്ടങ്ങൾക്കായല്ല ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയായിരുന്നു ലോങ്കിയുടെ പ്രയത്നമെന്ന് ഗ്രാമവാസികൾ ഒന്നടങ്കം പറയുന്നു. നാടിനും നാട്ടുകാർക്കും കാട്ടിലെ മൃഗങ്ങൾക്കും തെളിനീർച്ചോലയാണ് ലോങ്കിയുടെ കനാൽ. വേനലിൽ ജലസമൃദ്ധിയുള്ള കുളവും.

ഗയയിലെ ജില്ലാ ആസ്ഥാനത്തു നിന്ന് 80 കിലോമീറ്റർ അകലെയുള്ള വനമേഖലയാണ് കോതിൽവ എന്ന ലോങ്കിയുടെ ഗ്രാമം. !എല്ലാവരും നഗരങ്ങളിൽ തൊഴിൽ തേടിപ്പോയപ്പോഴും ഞാൻ പിന്തിരിഞ്ഞില്ല’– ജലം നിറഞ്ഞ കനാലിന്റെ കരയിലിരുന്നു ലോങ്കി പറഞ്ഞു.

English Summary: Bihar Man Carves Out 3-Km Long Canal In 30 Years To Irrigate Parched Fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com