ശാരീരിക അവശതകൾ മറന്ന് പുലർച്ചെ തെരുവിലെ ചെടികൾ നനയ്ക്കാനെത്തുന്ന ബാബ, ദൃശ്യം കാണാം

91-year-old Gurgaon man waters plants every morning despite backache
SHARE

ചെറിയ കാര്യങ്ങൾ ചെയ്ത് മറ്റുള്ളവർക്ക് വലിയ പ്രചോദനമാകാൻ  സാധിക്കുകയയെന്നത് നിസ്സാരമല്ല. 91ാം വയസ്സിലും ശാരീരിക ക്ലേശങ്ങൾ അവഗണിച്ച്  പതിവായി വഴിയോരത്തെ ചെടികൾ നനയ്ക്കാനെത്തുന്ന ഡൽഹിയിലെ ഗുഡ്ഗാവ് സ്വദേശിയായ മുത്തശ്ശനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലലെ താരം. നേരം പുലരുന്നതിനു മുൻപ് തന്നെ തന്റെ ഊന്നുവടിയുമായി ചെടികൾ നനയ്ക്കുന്ന ബാബയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

സാരമായ നടുവേദനയുണ്ട് ബാബയ്ക്ക്. എന്നാൽ അതൊക്കെ അവഗണിച്ച് എന്നും പുലർച്ചെ നാലുമണിക്ക് തന്നെ അദ്ദേഹം തെരുവിലേക്കിറങ്ങും. മുനിസിപ്പൽ കോർപ്പറേഷൻ വഴിയരികിൽ നട്ടിരിക്കുന്ന തണൽ ചെടികൾ നനയ്ക്കാനാണ് അദ്ദേഹം പോകുന്നത്. ഒരു ദിവസം പോലും ബാബ ഇക്കാര്യത്തിൽ‍ വീഴ്ച വരുത്തിയിട്ടില്ല. ചെറിയ കപ്പുകളിൽ വെള്ളം നിറച്ചാണ് ചെടികൾ നനയ്ക്കുന്നത്. റോഡിനിരുവശവുമായി വച്ചുപിടിപ്പിച്ചിരിക്കുന്ന എല്ലാ ചെടികളും നനച്ച ശേഷമാണ് ഇവിടെ നിന്നും ബാബയുടെ മടക്കം. നടുവേദന അധികമായതിനാൽ ബെൽറ്റും ധരിച്ചുകൊണ്ടാണ് അദ്ദേഹം മുടങ്ങാതെ ചെടിനനയ്ക്കാനെത്തുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സാങ്‌വാനാണ് ബാബയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ശാരീരിക അവശതകൾ മറന്ന് പതിവായി നാലുമണിക്ക് ചെടികൾ നനയ്ക്കാനായി തെരുവിലേക്കെത്തുന്ന ഇൗ 91 കാരന് ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. പ്രായാധിക്യം പോലും മറന്നുകൊണ്ട് കൊണ്ട് പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാബയുടെ കരുതൽ വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

ഒരു ദിവസംകൊണ്ട് ഒന്നേകാൽ ലക്ഷത്തിലധികം ആളുകളാണ് ബാബയുടെ വിഡിയോ കണ്ടത്. മുതിർന്ന തലമുറയിൽ പെട്ടവരുടെ ആത്മാർഥതയും സത്യസന്ധതയും പ്രകൃതി സ്നേഹവും മാതൃകയാക്കണമെന്ന പ്രതികരണങ്ങളാണ് നിറയുന്നത്. അതേസമയം വാഹനങ്ങൾ നിറഞ്ഞ റോഡിൽ ഈ പ്രായത്തിൽ ബാബ തനിച്ചെത്തുന്നതിലെ ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. അധികൃതർ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്തണമെന്നും പലരും അഭിപ്രായപ്പെടുന്നു.

Englishh Summary: 91-year-old Gurgaon man waters plants every morning despite backache

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA