ആയിരത്തിലേറെ കായകള്‍, നീളം എട്ടടി; നാട്ടിലെ താരമായി ഭീമന്‍ വാഴക്കുല!

the longest banana
SHARE

എട്ടടി നീളമുള്ള ഭീമന്‍ വാഴക്കുല കൗതുകമാകുന്നു. വടക്കാഞ്ചേരി മേഴത്തൂര്‍ സ്വദേശിനിയുടെ വാഴത്തോട്ടത്തിലാണ് വമ്പന്‍ വാഴക്കുല ഉണ്ടായത്. ഒരൊറ്റ വാഴക്കുലയില്‍ ആയിരത്തിലേറെ കായകള്‍. മേഴത്തൂര്‍ ചെരിയംപറമ്പില്‍ ചാമിയുടെ വാഴത്തോട്ടത്തിലാണ് ഈ വിസ്മയം. എഴുപതുകാരനായ കര്‍ഷകന്റെ വാഴത്തോട്ടമാണിത്. ഈ പഴക്കുല ഇപ്പോള്‍ നാട്ടിലെ താരമാണ്. 

സുഹൃത്തിന്റെ പക്കല്‍ നിന്ന് വാഴക്കന്നു കുഴിച്ചിട്ട് വളര്‍ന്ന് കുലച്ചു വന്നപ്പോള്‍ കര്‍ഷകന്‍ തന്നെ അമ്പരന്നു. അഞ്ചു പതിറ്റാണ്ടു നീണ്ട വാഴകൃഷിയില്‍ ഇതുപോലൊരെണ്ണം ഇതുവരെ കിട്ടിയിട്ടില്ല. ആനയുടെ തുമ്പിക്കൈയ്ക്കു സമാനമായ വാഴക്കുല കാണാന്‍ വാഴത്തോട്ടത്തിലേക്ക് നാട്ടുകാരുടെ വരവ് കൂടി. മനുഷ്യന്‍മാരേക്കാള്‍ ഉയരമുള്ള വാഴക്കുല ഇതുവരെ വിറ്റിട്ടില്ല. വാഴത്തോട്ടത്തിലെ സൂപ്പര്‍താരത്തെ കൈവിടാനും കര്‍ഷകനു മനസ് വരുന്നില്ല.

Englishh Summary: Have you ever seen the longest banana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA