ADVERTISEMENT

കുള്ളൻമരങ്ങളുടെ വനമൊരുക്കി ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ യുവാവ്. രണ്ടര പതിറ്റാണ്ടിന്റെ  പരിശ്രമത്തിലൂടെ ബോൺസായി മരങ്ങളുടെ വൻ ശേഖരമാണ് വീടിന് സമീപം ഒരുക്കിയത്.  വിവിധ ഇനങ്ങളിലുള്ള ഇരുന്നൂറോളം ബോൺസായികൾ ഇവിടെയുണ്ട്.

ഷാനവാസിന്റെയാണ് കുള്ളൻ മരങ്ങൾ. ആദ്യ പരീക്ഷണം വീട്ടുമുറ്റത്ത് വളർന്ന മൂന്നടി ഉയരമുള്ള ആലിൻതൈയ്യിലായിരുന്നു. ഇത് ബോൺസായി മരമായി കുറുകി വളർന്നതോടെ കൂടുതൽ ചെടികളിലായി പരിക്ഷണം.

24 വർഷങ്ങൾക്ക് ശേഷം ഇന്നും ഈ ആൽമരത്തിന്റെ  ഉയരം മൂന്നടി മാത്രമാണ്. 18 ഇനം ആൽമരങ്ങളാണ് ഇപ്പോൾ ഷാനവാസിന്റെ  ശേഖരത്തിലുള്ളത്‌. ഇവയ്ക്കു പുറമെ വിവിധയിനം അത്തി, പേരാൽ, അരയാൽ, ഓസ്ട്രേലിയൻ കസവില്ല, ചെറി, ലിബോട്ടിക്കാവ,  വാളൻപുളി തുടങ്ങിയവയും  ശേഖരത്തിലുണ്ട്.

മരങ്ങളുമായി  വർഷങ്ങളുടെ ആത്മബന്ധമാണ്. നൂറ്റമ്പതിലധികം ചെടികളുണ്ടെങ്കിലും ഒന്നു പോലും വിൽക്കുവാൻ ഈ യുവാവ് തയ്യാറല്ല.  എന്തായാലും കുള്ളൻ ചെടികൾ നിറഞ്ഞ 'കുഞ്ഞൻ വനം' കാണുവാനും അറിയുവാനുമായ് നിരവധിപ്പേരാണ് ഈ വീട്ടിലേക്ക് എത്തുന്നത്

English Summary: Bonsai Plant maker in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com