ADVERTISEMENT

ശുചീകരണത്തിൽ വേറിട്ട മാതൃകയുമായി നവദമ്പതികൾ. ദക്ഷിണ കന്നഡ ജില്ലയിലെ സോമേശ്വർ ബീച്ചാണ് ദമ്പതികളായ അനുദീപും മിനുഷയും ചേർന്ന് ശുചീകരിച്ചത്. 3 കിലോമീറ്ററിനുള്ളിലായി 600 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരാഴ്ച കൊണ്ട് ശേഖരിച്ചത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം നവംബർ 18നായിരുന്നു.

കോവിഡിനെ തുടർന്ന് മധുവിധു ആഘോഷങ്ങളെല്ലാം റദ്ദാക്കിയപ്പോഴാണ് ശുചീകരണ പ്രവർത്തനത്തിനുള്ള താൽപര്യം അനുദീപ് മിനുഷയോട് പറഞ്ഞത്. ഇവരുടെ ദൗത്യം കണ്ട് കൂടുതൽ യുവാക്കൾ പിന്തുണയുമായി എത്തിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് അനുദീപ് പറഞ്ഞു.

English Summary: Newlyweds clean up Someshwar beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com