ADVERTISEMENT

വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞുവീണ മാടത്തയ്ക്ക് പുതുജീവൻ നൽകുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായ കയ്യൂരി കൂട്ടുങ്കര സ്വദേശിയായ കെജി പ്രജീഷ് എന്ന മണിക്കുട്ടന്റെ അവസരോചിതമായ ഇടപെടലാണ് മാടത്തയ്ക്ക് ജീവൻ തിരികെ നൽകിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം പള്ളിക്കത്തോട് ടൗണിലാണ് സംഭവം നടന്നത്. കണ്മുന്നിൽ പിടഞ്ഞുവീണ മാടത്തയെ കയ്യിൽ കോരിയെടുത്ത് കൃത്രിമ ശ്വാസം നൽകിയാണ് ജീവന്റെ തുടിപ്പ് വീണ്ടെടുത്തത്. കെഎസ്ഇബി ജീവനക്കാർ ഷോക്കേറ്റു വീണ കാക്കയെ രക്ഷിക്കുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിൽ കണ്ട ഓർമയിലാണ് പ്രാഥമിക ചികിത്സ നൽകിയതെന്ന് മണിക്കുട്ടൻ വ്യക്തമാക്കി.

മാടത്തയുടെ വായിലേക്ക് ശ്വാസം ഊതി നൽകി. ഒപ്പം നെഞ്ചിലും കാലുകളിലും തടവി. അഞ്ചു മിനിറ്റ് കഴിഞ്ഞതോടെ മാടത്ത പുതിയ ജീവിതത്തിലേക്ക് ചിറകു വിടർത്തി പറന്നു. അഭിഭാഷകനായ എംഎസ് അനുവാണ് സംഭവത്തിന്റെ വിഡിയോ പകർത്തിയത്. 

English Summary: How mans timely intervention saved a electrocuted bird

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com