ADVERTISEMENT

പരിസ്ഥിതി സംരക്ഷണത്തിലൂടെ പ്രകൃതിയെ ചികിത്സിക്കാമെന്ന പാഠം പകര്‍ന്നുനല്‍കിയ ഡോക്ടര്‍ കെ എം കുര്യാക്കോസ് സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കും. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്. മെഡിക്കല്‍ കോളജ് ക്യാംപസിനെ പച്ചത്തുരുത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് കെ എം കുര്യാക്കോസാണ്.

 

കോളജ് ക്യാംപസില്‍ കാല്‍ ലക്ഷത്തോളം വൃക്ഷ തൈകള്‍ നട്ടു സംരക്ഷിക്കാന്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ കോളജിന് പിറകിലുള്ള എട്ടേക്കറോളം തരിശുഭൂമിയാണ് പച്ച പുതപ്പിച്ചത്. വൃക്ഷതൈകള്‍ നടുക മാത്രമല്ല. അതിനെ കൃത്യമായി പരിപാലിച്ചു വളര്‍ത്തി. വൃക്ഷ തൈ സംരക്ഷണത്തിന് ജീവനക്കാര്‍ക്കൊപ്പം ദിവസവും ഡോക്ടറുമുണ്ടാകും.  

പ്രകൃതിസംരക്ഷണത്തിന്‍റെ വലിയ സന്ദേശം പകര്‍ന്നു നല്‍കിയാണ് പ്രിന്‍സിപ്പല്‍ വിരമിക്കുന്നത്. ഹരിത കേരളം മിഷനും കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തും പ്രകൃതിയോടിണങ്ങിയ യാത്രയയപ്പാണ് നല്‍കിയത്. കെ എം കുര്യാക്കോസിനുള്ള ആദരമായി 450 മാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു

English Summary: After long years, 'irreplaceable' Dr K M Kuriakose bids adieu to Kannur Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com