കാലിൽ കുരുക്കിയ വടവുമായി കാട്ടാന; കൊമ്പുക്കോർത്ത് കുങ്കിയാന - വിഡിയോ!

Trained elephant controls a wild tusker in viral video
SHARE

കാട്ടാനയെ നിയന്ത്രിക്കുന്ന കുങ്കിയാനയുടെ ദൃശ്യം വൈറലാകുന്നു. അക്രമാസക്തനായ കാട്ടാനയെ ഏറെ പണിപ്പെട്ടാണ് കുങ്കിയാന നിയന്ത്രിക്കുന്നത്. കാട്ടാനയുടെ കാലിൽ കെട്ടിയ വടത്തിൽ പിടിച്ചുവലിച്ച് നിയന്ത്രിക്കുന്ന കുങ്കിയാനയെ ദൃശ്യത്തിൽ കാണാം. ഇടയ്ക്ക് കാട്ടാനുമായി കുങ്കിയാന കൊമ്പുക്കോർക്കുന്നുമുണ്ട്. വനംവകുപ്പ് ഉദ്യോസ്ഥരും കുങ്കിയാനയും പാപ്പാൻമാരുമൊക്കെ ഏറെ പണിപ്പെട്ടാണ് കാട്ടുകൊമ്പനെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. കർണാകയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം.

വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും കുങ്കിയാനകളും അവയുടെ പാപ്പാൻമാരും ഉൾപ്പെടുന്ന സംഘമാണ് കാട്ടാനയെ പിടികൂടാനെത്തിയത്. കാട്ടാനകളെ വരുതിയിലാക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കിയാനകൾ. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Trained elephant controls a wild tusker in viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA