ഈ കരിന്തേൾ ജിജോയെ കടിക്കില്ല, ആരെയും ; വൈറലായ ആ ' കരിന്തേൾ ' വിശേഷം

Scorpion craft from Oil Palm seeds
എണ്ണപ്പനയുടെ കായും കല്ലുവാഴയുടെ കുരുവും ഉപയോഗിച്ച് ജിജോ നിർമിച്ച കരിന്തേളിന്റെ രൂപം
SHARE

കൺമുന്നിലൂടെ ഇഴഞ്ഞു പോകുന്ന കരിന്തേളിനെ കണ്ടപ്പോഴാണ് മേലുകാവ് ഇരുമാപ്ര സ്വദേശി ജിജോ ഇലവുംമാക്കലിന്റെ മനസ്സിൽ പുതിയൊരു ആശയം ഉദിച്ചത്.  ഉടൻ  തേളിന്റെ ചിത്രം മൊബൈലിൽ പകർത്തി. പേപ്പറിൽ പെൻസിൽ കൊണ്ട് ചിത്രം വരച്ചു. അതിനു ശേഷം എണ്ണ പ്പനയുടെ കായ, കല്ലുവാഴയുടെ കല്ല് (കുരു) എന്നിവ ഉപയോഗിച്ച് രണ്ടു ദിവസം കൊണ്ടാണ് വിസ്മയിപ്പിക്കുന്ന രൂപം തീർത്തത്. 

തടിയിൽ പോളിഷ് ചെയ്തതോടെ തേളിന്റെ രൂപം ജീവനുള്ളതായി. ചിരട്ടയിലും തടിയിലും തീർത്ത കലാരൂപങ്ങൾ ജിജോയുടെ ശേഖരത്തിലേറെയുണ്ട്. ചിരട്ടയിൽ മോതിരം നിർമിച്ചാണു തുടക്കം. നിലവിളക്ക്, ജഗ്, പേന സ്റ്റാൻഡ്, കൊതുകുതിരി, വാളും പരിചയും, മാവേലി മന്നൻ എന്നിവയ്ക്കെല്ലാം ജന്മം നൽകി. കൂടാതെ ചെരിപ്പു കൊണ്ട് കപ്പൽ, അലൂമിനിയം കമ്പിയിൽ തീർത്ത നെഞ്ചക്ക്, ചെയിൻ എന്നിവയും ശേഖരത്തിലുണ്ട്.  ഈ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള വേദി ലഭിക്കുന്നില്ലെന്നതാണു ജിജോയുടെ വലിയ സങ്കടം. സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ ‘കരിന്തേൾ’.

English Summary:  Scorpion craft from Oil Palm seeds 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA