ഉടമസ്ഥനെ ആക്രമിക്കാനെത്തിയ വിഷപ്പാമ്പിനെ നേരിട്ട നായ; പിന്നീട് സംഭവിച്ചത്?

Heroic Dog Sacrifices Self to Save Teen Owner From Dangerous Rattlesnake Attack
Screengrab from a video shared on Youtube
SHARE

കൊടുക്കുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചു തരുന്നവയാണ് നായകൾ. തന്നെ ഓമനിച്ചു വളർത്തുന്നവർക്ക് എന്തെങ്കിലും ആപത്തു വന്നാൽ തന്നാലാവുന്നതെല്ലാം ചെയ്യാൻ അവ ശ്രമിക്കും. ഇപ്പോഴിതാ സ്വന്തം ജീവൻ കൊടുത്തും വിഷപ്പാമ്പിൽ നിന്ന് ഉടമസ്ഥനെ രക്ഷിക്കാൻ ശ്രമിച്ച വളർത്തുനായയെ കുറിച്ചുള്ള വാർത്തകളാണ് കലിഫോർണിയയിൽ നിന്നും പുറത്തു വരുന്നത്. മാർലി എന്ന നായയാണ് അലക്സ് എന്ന തന്റെ ഉടമസ്ഥനെ വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്.

വീടിനു പുറത്തിട്ടിരുന്ന മേശക്കടിയിൽ നിന്നും എന്തോ ശബ്ദം കേട്ടാണ് പതിനെട്ടുകാരനായ അലക്സ് പുറത്തേക്കെത്തിയത്. പുറത്തേക്കിറങ്ങിയ അലക്സിന് നേരെ റാറ്റിൽ സ്നേക് വിഭാഗത്തിൽപ്പെട്ട വിഷപ്പാമ്പ് ആക്രമിക്കാനെത്തി. പെട്ടെന്ന് മാർലി അലക്സിനെ തള്ളിയിട്ടുകൊണ്ട് പാമ്പിന്റെ മേലേക്ക് ചാടി വീഴുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിലായിരുന്നു മാർലിയുടെ ആക്രമണം. മാർലി തക്ക സമയത്തെത്തിയില്ലായിരുന്നുവെങ്കിൽ ഉറപ്പായും പാമ്പ് തന്നെ കടിക്കുമായിരുന്നുവെന്ന് അലക്സ് പറയുന്നു.

ആക്രമണത്തെത്തുടർന്ന് പാമ്പ് പിന്മാറിയെങ്കിലും മാർലിയുടെ കഴുത്തിലും നാവിലും കടിയേറ്റു. ഒരു നിമിഷം പോലും വൈകാതെ അലക്സ് മാർലിയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. തന്നെ രക്ഷിക്കാൻ ശ്രമിച്ച് മാർലിയുടെ ജീവൻ നഷ്ടപ്പെടുമോ എന്ന പരിഭ്രാന്തിയിലായിരുന്നു അലക്സ്. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പ്രതിവിഷം ഉണ്ടായിരുന്നില്ല. പിന്നെയും 25 മിനിറ്റ് വാഹനമോടിച്ചാണ് ആശുപത്രിയിലെത്തിയത്. ഈ സമയം കൊണ്ട് മാർലിയുടെ മുഖത്ത് നീര് വയ്ക്കുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു.

ആശുപത്രിയിലേക്ക് വിളിച്ചു നായയുടെ അവസ്ഥ അറിയിച്ചതോടെ ഉദ്യോഗസ്ഥർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വച്ചു. ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ചികിത്സ നൽകിയതിനാൽ മാർലിയുടെ ജീവൻ രക്ഷിക്കാനും സാധിച്ചു. ലാബ്രഡോർ ഇനത്തിൽപ്പെട്ട മാർലിക്ക് ഏഴ് വയസ്സാണ് പ്രായം. തീരെ ചെറിയ പ്രായത്തിൽ തന്നെ നായ കുടുംബത്തിന്റെ ഭാഗമായിരുന്നു. അതിനാൽ അലക്സും മാർലിയും അടുത്ത ചങ്ങാതിമാരുമാണ്.

English Summary: Heroic Dog Sacrifices Self to Save Teen Owner From Dangerous Rattlesnake Attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA