ലക്ഷ്യം മിയാവാക്കി; നഗരഹൃദയത്തിലെ പുരയിടത്തില്‍ ചെറുവനം ഒരുക്കി റിട്ടയേര്‍ഡ് അധ്യാപകന്‍!

Retired Teacher Dr. Jacob Mani Grows 'Mini-forest' At Kottayam
SHARE

കോട്ടയം നഗരഹൃദയത്തിൽ പതിനാറ് സെന്റ് പുരയിടത്തില്‍ ചെറുവനം ഒരുക്കിയിരിക്കുകയാണ് റിട്ടയേര്‍ഡ് കോളജ് അധ്യാപകന്‍. ചന്തക്കടവിന് സമീപം താമസിക്കുന്ന ചള്ളിയില്‍ ഡോ. ജേക്കബ് മാണിയാണ് വീടിന് ചുറ്റും ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിച്ചത്. ഒരു മിയാവാക്കി വനമാക്കി തന്റെ പുരയിടത്തെ മാറ്റുകയാണ് ജേക്കബിന്റെ ലക്ഷ്യം.

മാവ്, പ്ലാവ്, ചാമ്പ,  നാരകം, നെല്ലി, ചൈനീസ് മള്‍ബറി, സ്വീറ്റ് അമ്പഴം, മുന്തിരി പേര, വയലറ്റ് പേര, പീനട്ട് ബട്ടർ.  മലയാളികൾക്ക്  അത്ര കണ്ട് പരിചിതമല്ലാത്ത് ലോങ്ങാൻ, അവക്കാഡോ, വെല്‍വെറ്റ് ആപ്പിള്‍ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ വേറെയും. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അക്കിര മിയാവാക്കി വികസിപ്പിച്ചെടുത്ത മിയാവാക്കി വനത്തിലേക്കു തന്റെ കൃഷിയിടത്തെ രൂപപ്പെടുത്തുകയാണ്  ചള്ളിയിൽ ജേക്കബ് മാണി. സുഹൃത്തുക്കൾ നൽകിയതും  നഴ്‌സറികളില്‍ നിന്ന്  വില കൊടുത്തു വാങ്ങിയവയുമൊക്കെ ജേക്കബിന്റെ ഫലവൃക്ഷ ശേഖരത്തിലുണ്ട്. തിരുവല്ല മാർത്തോമാ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനായിരുന്ന ജേക്കബ് ഡോക്ടറേറ്റ് എടുക്കാൻ തീരുമാനിച്ചത് വഴിത്തിരിവായി. 

പൂച്ചെടികള്‍ നിറഞ്ഞ വീട്ടുമുറ്റം. ടെറസില്‍ ഇഞ്ചിയും മഞ്ഞളും പയറും മുളകുമടക്കമുള്ള പച്ചക്കറികൾ. കൃഷികള്‍ക്കുള്ള വളത്തിനും വീട്ടിലേക്ക് വേണ്ട നാടന്‍ മുട്ടയ്ക്കുമായി നാടന്‍ കോഴികളെയും ജേക്കബ് വളർത്തുന്നുണ്ട്. ഭാര്യ വത്സമ്മ, മകള്‍ ആല്‍ഫ സൂസന്‍, കൊച്ചുമകന്‍ ബെന്‍ എന്നിവരാണ് കാര്‍ഷിക പരീക്ഷണത്തില്‍ ജേക്കബിന്റെ സഹായികള്‍. മിച്ചമുള്ള ഭൂമിയെ പച്ചപ്പുതപ്പിക്കാൻ പുതിയ ഇനം ഫലവൃക്ഷതൈകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ജേക്കബും കുടുംബവും.

English Summary: Retired Teacher Dr. Jacob Mani Grows 'Mini-forest' in 16 cents of land

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA