കരിയിലക്കിളിക്കൂട്ടിൽ മുട്ടയിട്ട് കുയിൽ; തന്നേക്കാൾ വളർന്ന കുഞ്ഞിനു തീറ്റനൽകി അമ്മക്കിളി, വിഡിയോ!

Taking over the nest: when parasite cuckoo chicks are brought up by cavity nesting hosts
ചിത്രം: സി. ഹർഷിത്
SHARE

കാക്കക്കൂട്ടിൽ മുട്ടയിട്ട് കുഞ്ഞിനെ വളർത്തുന്ന കുയിലിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടുന്ന കുയിലിന്റെ ഈ ശീലം പല പക്ഷി നിരീക്ഷകരും രേഖപ്പെടുത്തിയിട്ടുമുണ്ട്. കുയിൽ ഇനത്തിൽ പെട്ട പക്ഷികൾ സ്വന്തമായി കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്താറില്ല.  ഇത്തരത്തിൽ തന്റെ കൂട്ടിൽ വിരിഞ്ഞ കുയിലിന്റെ കുഞ്ഞിന് കരിയിലക്കിളി തീറ്റ നൽകുന്ന കൗതുകക്കാഴ്ച കാസർകോട് മുള്ളേരിയയിൽ നിന്നു പക്ഷി നിരീക്ഷനായ സി.ഹർഷിത്തിനു ലഭിച്ചു. ഇവിടെ പേക്കുയിൽ(കോമൺ ഹോക്ക് കുക്കു) മുട്ടയിട്ടത് താരതമ്യേന വലുപ്പം കുറഞ്ഞ കരിയിലക്കിളിയുടെ കൂട്ടിലാണ്. 

അനുയോജ്യമായ സ്ഥലത്ത് എത്ര ചെറിയ പക്ഷിയുടെ കൂടു ലഭിച്ചാലും കുയിൽ അതിൽ മുട്ടയിടും. മുട്ടയിട്ട ശേഷം അതു വിരിഞ്ഞോ, കുഞ്ഞുങ്ങൾ വളർന്നോ തുടങ്ങിയ കാര്യങ്ങളൊന്നും തള്ളക്കുയിൽ അന്വേഷിക്കാറില്ല. വളർന്നു വലുതായ കുയിലുകളെ ആയിരിക്കും മിക്കവരും കാണുന്നത്. കുയിലിന്റെ കുഞ്ഞുങ്ങൾ വളരുന്നതും വലുതാകുന്നത് മറ്റൊരു പക്ഷിയുടെ കൂടെ ആയിരിക്കും.അവർ സ്വന്തം കുഞ്ഞിനെപോലെ വളർത്തുകയും ചെയ്യും.  വളർന്നു പക്വത എത്തുമ്പോൾ പിരിഞ്ഞു പോവുകയും ചെയ്യുന്നു.

കരിയിലപക്ഷി (ജഗിൾ ബാബ്ലർ) മനുഷ്യരോടും മറ്റു ജീവികളോടും സൗഹാർദത്തോടെ ജീവിക്കുന്ന പക്ഷിയാണ്. ഇവ കൂട്ടത്തോടെയാണ് കാണപ്പെടുന്നത്. ഏഴോ അതിൽ കൂടുതലോ പക്ഷികളെ ഒരു കൂട്ടത്തിൽ കാണപ്പെടും. പക്ഷേ തന്റെ ശരീരത്തേക്കാൾ വലുപ്പം ഉള്ള പേക്കുയിലെ വളർത്തുക എന്ന് പറയുന്നത് അത്ര ലളിതമല്ല. വലുപ്പം കൂടിയതിനാൽ തന്നെ ഭക്ഷണവും കൂടുതൽ നൽകണം. മറ്റ് അപകടങ്ങളിൽ നിന്നു സംരക്ഷിക്കുകയും വേണം. തന്റെ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സമയവും വിയർപ്പും കുയിലിന്റെ കുഞ്ഞിനെ വളർത്താനായി കരിയിലപ്പക്ഷി ചെലവഴിക്കുന്നുണ്ട്.

Taking over the nest: when parasite cuckoo chicks are brought up by nesting hosts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA