പെന്‍ ഫാര്‍തിങ് കാബൂൾ വിടുന്നത് 200 വളർത്തു മൃഗങ്ങൾക്കൊപ്പം; വിജയം കണ്ട പോരാട്ടം!

Pen Farthing through Kabul airport security with animals
Image Credit: dominic dyer /Twitter
SHARE

ഏറെ ചർച്ചകൾക്കൊടുവിൽ ബ്രിട്ടീഷ് മുന്‍ സൈനികന്‍ പെന്‍ ഫാര്‍തിങ് തന്‍റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം കാബൂള്‍ വിമാനത്താവളത്തിനകത്ത് കടന്നു. ബ്രിട്ടിഷ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് അഫ്ഗാനിസ്ഥാന്‍ വിടാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. ഇരുന്നൂറോളം വളര്‍ത്തുമൃഗങ്ങളാണ് ഫാര്‍ത്തിങിന്‍റ കൂടെയുള്ളത്. 

ഇതുമായി ബന്ധപ്പെട്ട് ‘ഓപ്പറേഷന്‍ ആര്‍ക്കെ’ന്ന ക്യാംപെയ്നും അദ്ദേഹം നടത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതില്‍ ഇടപെടുന്നത്. കാബൂളില്‍ മൃഗസംരക്ഷണ കേന്ദ്രം നടത്തുകയാണ് ഫാര്‍തിങ്‍. അഫ്ഗാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കവെ മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ സുരക്ഷിതത്വവും പ്രധാനമാണ്. തന്‍റെ മൃഗങ്ങളെകൂടി ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയ ഫാര്‍ത്തിങിന്‍റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇരുന്നൂറോളം വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം രാജ്യം വിടാനായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. യുഎസ് യാത്രാചട്ടങ്ങള്‍ മാറ്റിയതാണ് പെന്‍ ഫാര്‍തിങ്ങിന് വെല്ലുവിളിയായത്. തുടര്‍ന്ന് തന്റെ അവസ്ഥ വിവരിച്ച് ഫാര്‍തിങ് ട്വീറ്റ് ചെയ്തു. പിന്നാലെയാണ് യുകെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതും ഫാര്‍തിങ് തന്‍റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം കാബൂള്‍ വിമാനത്താവളത്തിനകത്തു കടന്നതും.

English Summary: Pen Farthing through Kabul airport security with animals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA