‘വാഗ്ദാനങ്ങൾ പ്രസംഗിക്കാതെ പ്രവർത്തിക്കൂ’; ഗ്ലാസ്‌ഗോ ഉച്ചകോടിയെ വിറപ്പിച്ച് തമിഴ് പെൺകൊടി!

 Vinisha Umashankar, 14, delivered a powerful speech at the Glasgow COP26 conference
Grab Image from video shared on Youtube by Earthshot Prize
SHARE

ലോക കാലാവസ്ഥയെയും പരിസ്ഥിതിയെയും പറ്റി ചർച്ചചെയ്യാനായി സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന യുഎൻ ഉച്ചകോടിയിൽ താരമായിരിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥിനി വിനിഷ ഉമാശങ്കർ. ഞങ്ങളുടെ തലമുറ പൊള്ളയായ വാഗ്ദാനങ്ങളിൽ അമർഷം കൊണ്ടിരിക്കുകയാണ്, അമർഷം കൊള്ളാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാഗ്ദാനങ്ങൾ പ്രസംഗിച്ചുകൊണ്ടിരിക്കാതെ പ്രവർത്തിക്കുകയാണ് വേണ്ടത്. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ 15 വയസ്സുകാരിയായ വിനിഷ പറഞ്ഞ ഈ പ്രസംഗം ലോകമെങ്ങും തരംഗമായിട്ടുണ്ട്. യുഎസ് പ്രസിഡന്‌റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. വിനിഷയുടെ പ്രസംഗം ബ്രിട്ടനിലെ വില്യം രാജകുമാരൻ ട്വീറ്റ് ചെയ്യുകയും അവളെ അഭിനന്ദിക്കുകയും ചെയ്തു.

തിരുവണ്ണാമലെയിലെ എസ്‌കെപി വനിതാ ഇന്റർനാഷനൽ സ്‌കൂളിലെ വിദ്യാർഥിയായ വിനിത സൗരോർജത്തിൽ പ്രവർത്തിക്കുന്ന തേപ്പുപെട്ടി കണ്ടെത്തിയതോടെയാണു രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർന്നത്. ഇന്ത്യയിൽ വസ്ത്രം തേപ്പുതൊഴിലാളികൾ ഉപയോഗിക്കുന്ന കരി ഉപയോഗിച്ചുള്ള തേപ്പുപെട്ടികൾക്കു പകരം ഇതുപയോഗിക്കുന്നത് കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നായിരുന്നു വിനിഷയുടെ നിഗമനം. ഇന്ത്യയിൽ ഒരു കോടിയോളം കരിത്തേപ്പുപെട്ടികളുണ്ടെന്നും ഇവ ദിനം പ്രതി 5 കിലോയോളം കരി കത്തിക്കുന്നുണ്ടെന്നും വിനിഷ പറഞ്ഞു. മറ്റുള്ളവർ നിസ്സാരമെന്നു തള്ളിവിടുന്ന ഈ കാര്യം മനസ്സിലാക്കുകയും അതിനു വേണ്ട പരിഹാരം കണ്ടെത്തുകയും ചെയ്ത വിനിഷയുടെ മികവ് അന്നേ ലോകം ശ്രദ്ധിച്ചിരുന്നു. 

സ്‌കൂളിൽ നിന്നു തിരികെ വീട്ടിലേക്കു പോകുമ്പോൾ വഴിയരികിലുള്ള ഒരു വസ്ത്രം തേപ്പുതൊഴിലാളി ഉപയോഗിച്ച ശേഷമുള്ള ചാരം കളയുന്ന കാഴ്ചയാണ് വിനിഷയുടെ മനസ്സിൽ ആശയത്തിനു തിരികൊളുത്തിയത്. കാലാവസ്ഥാ മേഖലയിലെ യുവ സംരംഭകർക്കുള്ള ചിൽഡ്രൻസ് ക്ലൈമറ്റ് പ്രൈസ് ഈ മാസം വിനിഷയ്ക്കു ലഭിച്ചിരുന്നു. ഇതിനു മുൻപ് പരിസ്ഥിതിയുടെ ഓസ്‌കർ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പ്രൈസും വിനിഷ നേടി. വിഖ്യാത യുവ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ട്യുൻബെർഗും കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഉച്ചകോടി വെറും പ്രഹസനമാണെന്ന് ആരോപിച്ച് ഗ്രേറ്റ് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. 

വിനിഷയെയും ഗ്രേറ്റയെയും താരതമ്യപ്പെടുത്തിയുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇതിനു വിനിഷയുടെ ഉത്തരം ഇതായിരുന്നു- ഗ്രേറ്റ ഒരു ആക്ടിവിസ്റ്റാണ്, ഞാൻ ഒരു കണ്ടുപിടിത്തക്കാരിയും. രണ്ടുപേർക്കും മേഖലയിൽ പ്രവർത്തിക്കാനുള്ള ഇടമുണ്ട്. തിരുവണ്ണാമലയിൽ ബിസിനസ് കൺസൾറ്റന്റായ എസ്. ഉമാശങ്കറിന്റെയും അധ്യാപികയായ സംഗീതയുടെയും മകളാണു വിനിഷ. ഇപ്പോൾ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ഒരു കലാകാരിയും കൂടിയായ വിനിഷ ഇതുവരെ 80 പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

English Summary: Vinisha Umashankar, 14, delivered a powerful speech at the Glasgow COP26 conference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA