ADVERTISEMENT

മണിക്കൂറിൽ നൂറു മൈലിലേറെ വേഗത്തിൽ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റിൽ നിലം പതിച്ച് ന്യൂട്ടന്റെ ക്ലോൺ ആപ്പിൾ മരം. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുവളർത്തിയ ക്ലോൺ ആപ്പിൾ മരമാണ് കടപുഴകിയത്. 1954 ൽ നട്ട മരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനത്ത കാറ്റിൽ നിലംപതിച്ചത്.

 

ഗുരുത്വാകർഷണ ബലം കണ്ടുപിടിക്കാൻ നിമിത്തമായ യഥാർഥ ആപ്പിൾ മരത്തിന്റെ ക്ലോൺ ആയിരുന്നു ഈ ആപ്പിൾ മരം. ലിങ്കൺഷെയറിൽ ഗ്രാൻഥമിനു സമീപമുള്ള വൂൾസ്ത്രോപ് മാനറിലെ ന്യൂട്ടന്റെ വസതിയുടെ മുന്നിലായിരുന്നു യഥാർഥ മരമുണ്ടായിരുന്നത്. ഇതിൽ നിന്നു ക്ലോൺ ചെയ്തെടുത്ത മൂന്ന് മരങ്ങളാണ് നിലവിൽ ലോകത്തുള്ളത്. ന്യൂട്ടന്റെ ആപ്പിൾ മരത്തിന്റെ കൂടുതൽ ക്ലോണുകൾ നിർമിക്കാൻ ശ്രമം തുടങ്ങിയതായും സർവകലാശാല അധികൃതർ വ്യക്തമാക്കി.

 

English Summary: Clone of Newton’s apple tree falls during Storm Eunice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com