സഹോദരിയെ കൊണ്ടുപോയ ആംബുലൻസിനു പിന്നാലെ കുതിര ഓടിയത് 8 കിലോമീറ്റർ, ഒടുവിൽ?

 Unique love of mare sisters, one fell ill and the other reached the hospital after running 8 KM behind the ambulance
Grab Image from video shared on Youtube by
SHARE

മനുഷ്യർക്കിടയിൽ മാത്രമല്ല സഹോദര സ്നേഹമുള്ളത്. മൃഗങ്ങൾക്കിടയിലും സഹോദര സ്നേഹത്തിന് ഒട്ടും കുറവില്ല എന്നു തെളിയിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിലാണ് വേറിട്ട സംഭവം നടന്നത്. വളർത്തു കുതിരകളിലൊന്ന് അസുഖബാധിതയായി കിടപ്പിലാണെന്ന വിവരം ഉടമ തന്നെയാണ് ദീൻദയാൽ മൃഗാശുപത്രിയിൽ വിളിച്ചു പറഞ്ഞത്.  ഉടൻതന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കുതിരയെ കൊണ്ടുപോകാനായി ആംബുലൻസ് അവിടേക്കെത്തി. 

അസുഖബാധിതയായ കുതിരയെ ഹോസ്പിറ്റലിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവർ മറ്റൊരു പെൺകുതിര ആംബുലൻസിനു പിന്നാലെ ഓടിവരുന്നത് കണ്ടത്. ഇതോടെ ആംബുലൻസ് ഡ്രൈവർ വാഹനത്തിന്റെ വേഗം കുറച്ചു.  റോഡിലുണ്ടായിരുന്നവർ ഏറെ കൗതുകത്തോടെ കുതിരയുടെ യാത്ര മൊബൈലിൽ പകർത്തുകയും ചെയ്തു. 8 കിലോമീറ്ററോളം ദൂരമാണ് കുതിര ആംബുലൻസിനു പിന്നാലെ പാഞ്ഞത്. 

കുതിരകളുടെ അപൂർവ സ്നേഹത്തിന്റെ കഥയറിഞ്ഞ ഹോസ്പിറ്റൽ അധികൃതർ രണ്ടു കുതിരകളെയും ഒന്നിച്ചു നിർത്താൻ തീരുമാനിച്ചു . അസുഖ ബാധിതയായ കുതിരയുടെ ചികിത്സകൾ പുരോഗമിക്കുകയാണെന്നും പിന്തുടർന്നെത്തിയ കുതിരയെ അവിടെത്തന്നെ തുടരാൻ അനുവദിച്ചതായുംഅധികൃതർ വ്യക്തമാക്കി. മൃഗങ്ങളുടെ സ്നേഹത്തിന് അതിർവരമ്പുകളില്ല എന്നതിന് ഉദാഹരണമാണ് ഇതെന്ന് ആനിമൽ എയ്ഡ് സൊസൈറ്റി വക്താവായ ഡോ.ജിതേന്ദ്ര ശാസ്ത്രി പറഞ്ഞു.

English Summary:  Unique love of mare sisters, one fell ill and the other reached the hospital after running 8 KM behind the ambulance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS