സന്തോഷത്തോടെ തുള്ളിച്ചാടി സ്വീഡനിലെ പശുക്കള്‍; മേയാനിറങ്ങുന്നത് സ്വാതന്ത്ര്യത്തിന്റെ വസന്തത്തിലേക്ക്

 Swedish cows jump for joy after long winter
SHARE

സ്വീഡനിലെ ഹാലന്റ് പ്രവിശ്യയില്‍ പശുക്കളുടെ ദേശാടനക്കാലമാണിത്. അസഹനീയമായ തണുപ്പുകാലത്തിന് ശേഷം വസന്തവും വേനലും കഴിഞ്ഞാണ് മേയാന്‍ വിടുന്ന പശുക്കള്‍ തിരികെയെത്തുക.ഇവ സന്തോഷത്തോടെ തുള്ളിച്ചാടി കൂട്ടത്തോടെ ഫാമില്‍ നിന്ന് പുറത്ത് വരുന്നത് കാണാന്‍ മാത്രമായി സഞ്ചാരികളെത്താറുണ്ട്. ദൈര്‍ഘ്യമേറിയ ശൈത്യവും മഴക്കാലവും കഴിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ വസന്തത്തിലേക്ക് മേയാനിറങ്ങുകയാണ് സ്വീഡനിലെ പശുക്കള്‍. വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാവുന്ന കാഴ്ച. ഫാമിന്റെ വാതിലുകള്‍ തുറന്നതും തൊട്ടുമുന്നിലെ പച്ചപ്പിലേക്ക് അവ ഒാടിയിറങ്ങി. പിന്നെ ഒന്ന് മൂരിനിവര്‍ന്നു. ഇനിയുള്ള ആറ് മാസക്കാലം പുല്‍മേട്ടിലാണ്. കൂട്ടം ചേര്‍ന്നങ്ങനെ മേഞ്ഞ് നടക്കാം. 

വസന്തവും വേനലും കഴിഞ്ഞ് മഴക്കാലമാവുമ്പോഴേക്കും ഫാമില്‍ തിരികെയെത്തും. സ്വീഡന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഈ കൂറ്റന്‍ ഫാം. ഈ പ്രദേശത്ത് സൂര്യപ്രകാശവും പകല്‍വെളിച്ചവും നന്നേ കുറവാണ്. മരം കോച്ചുന്ന തണുപ്പ് താങ്ങാനാവില്ല എന്നതിനാലാണ് ബാക്കി സമയമത്രയും പശുക്കളെ തൊഴുത്തില്‍ തന്നെ പൂട്ടിയിടുന്നത്. പശുക്കളെ പുറത്ത് വിടുന്നത് വസന്തത്തിന്റെ വരവറിയിക്കല്‍ കൂടിയാണ്. സ്വാതന്ത്യത്തിന്റെ സുഖമുള്ള നേരനുഭവത്തിന് സാക്ഷിയാകാന്‍ പല രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികള്‍ എത്താറുണ്ട്.

English Summary: Swedish cows jump for joy after long winter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS