ADVERTISEMENT

പാലക്കാടിന്റെ സംസ്‌കാരത്തിലും സാഹിത്യത്തിലും കരിമ്പനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. നെല്ലറയുടെ സൗന്ദര്യമായി അവശേഷിക്കുന്ന കരിമ്പനകളെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പരിസ്ഥിതി പ്രവർത്തകനും, എഴുത്തുകാരനുമായ പാലക്കാട് കൂറ്റനാട് സ്വദേശി രാജേഷ് നന്ദിയംകോട്. മഴക്കാലമായാൽ ഒരു ചാക്കു നിറയെ കരിമ്പന വിത്തും കൈക്കോട്ടുമായി രാജേഷ് പുളിയപ്പറ്റ തോട്ടുവരമ്പിലെത്തും. കരിമ്പനയുടെ വിത്തുകൾ പാകാൻ. കരിമ്പനകൾ ഇല്ലാതാകുന്നുവെന്ന തിരിച്ചറിവിൽ അവയെ നിലനിര്‍ത്താന്‍ കഴിഞ്ഞ മൂന്നു വർഷമായി തീവ്രശ്രമത്തിലാണ് രാജേഷ്ആയിരത്തിലധികം കരിമ്പന വിത്തുകൾ ഇതിനോടകം പുളിയപ്പറ്റയിലെ തോട്ടുവരമ്പിൽ മുളപ്പിച്ചു കഴിഞ്ഞു. 

 

കഴിഞ്ഞ ഏഴ് വർഷത്തിലധികമായി രാജേഷ് വിത്തു യാത്ര തുടങ്ങിയിട്ട്. നാടൻ തണൽ മരങ്ങളും, പ്ലാവ്, മാവ്, തുടങ്ങിയ ഫലവൃക്ഷങ്ങളുടെയും വിത്തുകളുമായാണ് രാജേഷിന്റെ യാത്ര. ജൂണിൽ തുടങ്ങുന്ന വിത്തു യാത്ര മഴക്കാലം മുഴുവൻ നീണ്ടു നിൽക്കും.ത്യശൂർ മലപ്പുറം, പാലക്കാട് ജില്ലകളില്‍ വിത്തുകൾ പാകിയിട്ടുണ്ട്. ഒരു സീസണിൽ 5000 ത്തിലേറെ വിത്തുകൾ നടാറുണ്ടെന്ന് രാജേഷ് പറയുന്നു. പരിസ്ഥിതി പ്രവർത്തകനും, എഴുത്തുകാരനുമായ രാജഷ് 6 കവിതാ സമാഹാരവും, ഒരു നോവലും പുറത്തിറക്കിയിട്ടുണ്ട്. 

 

English Summary: A writers mission with seeds to protect Palmyra palms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com