ADVERTISEMENT

വനത്തിനു സമീപമുള്ള റോഡിലൂടെയും മറ്റും സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളെ കാണുന്നത് പതിവാണ്. റോഡ് മുറിച്ച് കടന്ന് മുവശത്തേക്ക് കടക്കാനാകും ഇവ പലപ്പോഴുമെത്തുന്നത്. ഇങ്ങനെ വന്യമൃഗങ്ങളെത്തുമ്പോൾ അവയിൽ നിന്നും നിശ്ചിത അകലം പാലിച്ച് വാഹനങ്ങൾ നിർത്തിയിടണമെന്നാണ് വനംവകുപ്പിന്റെ നിർദേശം. മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഹോൺ മുഴക്കാനോ വാഹനം മുന്നോട്ടെടുക്കാനോ പാടില്ല. വാഹനത്തിലുള്ളവർ സെൽഫിയെടുക്കാനോ ഈ ദൃശ്യം ക്യാമറയിൽ പകർത്താനായോ പുറത്തെിറങ്ങരുതെന്ന നിർദേശവും അധികൃതർ ആളുകളുടെ സുരക്ഷയെ കരുതി നൽകാറുണ്ട്. എന്നാൽ ഈ നിർദേശങ്ങളൊക്കെയും കാറ്റിൽപ്പറത്തുകയാണ് ആളുകളുടെ പതിവ്. അത്തരമൊരു സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

റോ‍ഡുകളിൽ ആനക്കൂട്ടമിറങ്ങുന്നത് പതിവാണ്.  അങ്ങനെ റോഡ് മുറിച്ച് കടക്കാനെത്തിയ ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കളെ വിരട്ടിയോടിക്കുന്ന ആനകളുടെ ദൃശ്യമാണിത്.  ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കുട്ടിയാനകൾ അടക്കമുള്ള ആനകളുടെ സംഘത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാനായിരുന്നു യുവാക്കളുടെ ശ്രമം. ആദ്യം ആനകൾ ഇതത്ര കാര്യമാക്കിയില്ലെങ്കിലും യുവാക്കൾ സെൽഫിയെടുക്കുന്നത് തുടർന്നതോടെ ആനകൾ ഇവർക്കുനേരെ പാഞ്ഞെത്തുകയായിരുന്നു. ഇതോടെ സെൽഫി എടുക്കുന്നത് നിർത്തി യുവാക്കൾ ജീവനും െകാണ്ടോടി. ആനക്കൂട്ടം പിൻമാറി കാടുകയറുകയും ചെയ്തു. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

 

English Summary: Close call for youths as attempt to click selfie with elephant herd goes awry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com