അഭിമന്യു- മൈസൂർ ദസറയുടെ ഗജരാജൻ, കടുവകളെ പിടിക്കുന്ന ധീരൻ ആന

Abhimanyu gets perfect support from its deputies as Dasara nears
Grab image from video shared on Youtube by ANI
SHARE

ഇന്ന് രാജ്യാന്തര ആനദിനം. സാംസ്‌കാരികമായി ആനകൾക്ക് ഒരുപാട് പ്രാധാന്യമുള്ള രാജ്യമാണ് ഇന്ത്യ. ഉത്സവങ്ങൾ മുതൽ ചടങ്ങുകളിൽ വരെ ആനയുടെ സാന്നിധ്യം ധാരാളമുണ്ട്. ഇക്കൂട്ടത്തിലെ വളരെ പ്രശസ്തമായ ഒരു ചടങ്ങാണ് പ്രശസ്തമായ മൈസൂർ ദസറ ആഘോഷവേളയിലെ ജംബോ സവാരി. ദേവി ശ്രീചാമുണ്ടേശ്വരിയുടെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്ന സ്വർണപ്പല്ലക്ക് (ഹൗഡ) വഹിക്കുന്ന ചടങ്ങാണിത്. മൈസൂരിലെ അംബ വിലാസ് കൊട്ടാരത്തിൽ നിന്നു തുടങ്ങുന്ന ഈ ഘോഷയാത്ര അഞ്ചരക്കിലോമീറ്ററോളം ദൂരം പിന്നിട്ട് ബന്നിമണ്ഡപിലാണ് അവസാനിക്കുന്നത്. 9 ആനകൾ അണിനിരക്കുന്ന ചടങ്ങിൽ 750 കിലോ ഭാരമുള്ള സ്വർണപ്പല്ലക്ക് ചുമക്കുന്നത് ഹൗഡ ആന എന്ന പേരിലറിയുന്ന കൂട്ടത്തിലെ ഏറ്റവും മികച്ച ആനയാണ്. അഭിമന്യു എന്ന പ്രശസ്തനായ ഗജവീരനാണ് ഇത്തവണത്തെ ഹൗഡ ആന. അഭിമന്യുവിനും കൂട്ടാളികളായ ആനകളായ അർജുന, ഗജേന്ദ്ര, ഭീമ, ഗോപാലസ്വാമി, കാവേരി, മഹീന്ദ്ര, ചൈത്ര, വിജയ എന്നിവർക്ക് കഴിഞ്ഞ ദിവസം മൈസൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രത്യേക സ്വീകരണം ലഭിച്ചിരുന്നു.

2020 മുതലാണ് അഭിമന്യു ഹൗഡ ആനയായി അവരോധിക്കപ്പെട്ടത്. എന്നാൽ ഇക്കാലയളവിൽ കോവിഡ് മൂലം ഘോഷയാത്ര പൂർണരൂപത്തിൽ നടത്തിയിരുന്നില്ല. ഇതാദ്യമായാണ് ഒരു മുഴുനീള ഘോഷയാത്രയ്ക്കായി അഭിമന്യു തയാറെടുക്കുന്നത്. 54 വയസ്സുള്ള അഭിമന്യു ധീരതയാൽ പ്രശസ്തനാണ്. ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും അതിക്രമിച്ചു കയറുന്ന കടുവകളെയും മറ്റും കണ്ടെത്താനുള്ള അഭിമന്യുവിന്‌റെ കഴിവ് പല തവണ വാർത്തയായിട്ടുണ്ട്. ഈ വർഷം ജൂണിൽ ഗുണ്ടൽപേട്ടിൽ ഗവിപ്പ എന്ന കർഷകന്‌റെ വാഴത്തോട്ടത്തിലേക്ക് ഒരു കടുവ ആക്രമിച്ചു കയറിയതിന്‌റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗവിപ്പയെയും മറ്റൊരു കർഷകനെയും കടുവ ആക്രമിച്ചു. ഇരുവർക്കും സാരമായ പരുക്കും പറ്റി.

ഗ്രാമവാസികൾ വിവരമറിയിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ കടുവയെ പിടിക്കാൻ നോക്കിയെങ്കിലും കടുവ എവിടെയോ പോയൊളിച്ചു. രാത്രി മുഴുവൻ വനംവകുപ്പ് സംഘം വാഴത്തോട്ടത്തിൽ കാവൽ നിന്നെങ്കിലും കടുവയെ കിട്ടിയില്ല. തുടർന്നു പിറ്റേന്നാണ് രാംപുര ആനത്താവളത്തിൽ നിന്ന് അഭിമന്യുവിനെ ഗുണ്ടൽപേട്ടിൽ കൊണ്ടുവന്നത്.തിരച്ചിലിനൊടുവിൽ കടുവ ഇരിക്കുന്ന സ്ഥലം അഭിമന്യു കണ്ടെത്തുകയും വനംവകുപ്പ് അധികൃതർ മയക്കുവെടിവച്ച് കടുവയെ പിടികൂടുകയും ചെയ്തു. 4870 കിലോ ശരീരഭാരമുള്ള ലക്ഷണമൊത്ത കൊമ്പനാണ് അഭിമന്യു. ബലരാമയെന്ന ആനയായിരുന്നു 1999 മുതൽ 2011 വരെയുള്ള കാലയളവിൽ മൈസൂർ ദസറ ഘോഷയാത്രയിൽ സ്വർണപ്പല്ലക്ക് വഹിച്ചത്. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ അർജുന എന്ന ആനയും ദസറ ഘോഷയാത്രയിലെ ഹൗഡ ആനയായി.

English Summary: Abhimanyu gets perfect support from its deputies as Dasara nears

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}