ADVERTISEMENT

എലിസബത്ത് രാജ്ഞിയുടെ അരുമകളായിരുന്നു നായ്ക്കൾ. അതും കോർഗിസ് ഇനത്തിൽപ്പെട്ട കുഞ്ഞൻ കാലുകളുള്ള നായ്ക്കൾ. 2012 ലണ്ടൻ ഒളിംപിക്സിലെ സ്പെഷൽ വിഡിയോയിലും 2016 ലെ വാനിറ്റി ഫെയറിന്റെ കവറിലും വരെ രാജ്ഞിക്കൊപ്പം വിഐപികളായി നായ്ക്കുട്ടികളും ഇടംപിടിച്ചു. 70 വർഷത്തെ ഭരണകാലത്തിനിടയിൽ മുപ്പതോളം കോർഗികളെ രാജ്ഞി പരിപാലിച്ച് വളർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏഴുവയസുള്ളപ്പോൾ അച്ഛൻ ജോർജ് അഞ്ചാമനാണ് ലിലിബെറ്റിന് ആദ്യമായി കോർഗിയെ സമ്മാനിച്ചത്.  ഡൂക്കി എന്നായിരുന്നു ആ നായയുടെ പേര്. പതിനെട്ടാം പിറന്നാളിന് സമ്മാനമായി കിട്ടിയ 'സൂസനാണ്' കൊട്ടാരത്തിലെ താരമായി മാറിയത്.

കോർഗികളോടുള്ള രാജ്ഞിയുടെ പ്രിയം ഡോർഗിയെന്ന സങ്കരയിനം നായയുടെ പിറവിക്ക് കാരണമായി. ഡാഷ്ഹണ്ടും കോർഗിയും ഇണചേർന്നുണ്ടായ നായകളാണ് ഡോർഗി. 2015 ന് ശേഷം കോർഗികളെ ബ്രീഡ് ചെയ്യുന്നത് രാജ്ഞി അവസാനിപ്പിച്ചു. താൻ മരിച്ചുപോയാൽ നായ്ക്കുട്ടികൾ അനാഥരായി പോകുമെന്ന ഭയത്താലാണ് ഇങ്ങനെ ചെയ്തത്. പക്ഷേ 2021 ൽ സ്വന്തം നിയമം രാജ്ഞി തെറ്റിച്ചു. നാല് വയസ് പ്രായമുള്ള ലിസിയെന്ന നായ്ക്കുട്ടിയെയാണ് രാജ്ഞി സ്വന്തമാക്കിയത്.

 

English Summary: Queen Elizabeth's beloved corgis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com