ADVERTISEMENT

ഇരുന്നൂറു വര്‍ഷം പഴക്കമുള്ള നെല്ലിമരം ഒരു പറിച്ചുനടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂള്‍ മുറ്റത്തുള്ള നെല്ലിമരമാണ്  വേരോടെ പിഴുതുമാറ്റിയത്. ഒരു നാടും വിദ്യാര്‍ഥികളും കാത്തിരിക്കുകയാണ് ഈ മരത്തിന്റെ പുനര്‍ജന്മത്തിനായി.

 

ചോമ്പാല എല്‍.പി സ്കൂളിന് തണലേകി, കുട്ടികളുടെ കളിചിരികള്‍ കേട്ട് ഈ നെല്ലിമരം ഇവിടെ വളരാന്‍ തുടങ്ങിയിട്ട് 200 വര്‍ഷം കഴിഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു. പുതിയത് പണിയാന്‍ ഈ നെല്ലിമരം മുറിക്കണം. പക്ഷേ അങ്ങനെ മുറിച്ചൊഴിവാക്കാന്‍ കഴിയുന്ന ആത്മബന്ധമല്ല ഈ മരത്തോട് സ്കൂളിനും നാട്ടുകാര്‍ക്കും ഉള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വോരോടെ പിഴുതെടുത്തു . മറ്റൊരിടത്ത് നട്ടു. നാട്ടുകാരും കുട്ടികളും ചേര്‍ന്ന് നനച്ചും പരിപാലിച്ചും കാത്തിരിക്കുയാണ്.

 

ഗാന്ധിജിക്ക് സ്വാതന്ത്ര്യസമരത്തിന് തുക കൈമാറിയത് ഈ നെല്ലിമരത്തിന് സമീപം വച്ചാണ്. കഴിഞ്ഞില്ല രാജീവ് ഗാന്ധി, ജയപ്രകാശ് നാരായണന്‍ , എ.കെ.ജി. ഇ.എം.എസ്, കൃഷ്ണപിള്ള തുടങ്ങിയ പ്രമുഖരുടെ പ്രസംഗങ്ങളെല്ലാം ഈ നെല്ലിമരത്തിന്റെ ചുവട്ടില്‍ നടന്നിട്ടുണ്ടെന്നാണ് ചരിത്രം.

 

English Summary: Uprooted: 200 years old gooseberry tree transplants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com