ADVERTISEMENT

അസാധാരണ വേട്ടക്കാരാണ് പുള്ളിപ്പുലികൾ. മാർജാര കുടുംബത്തിലെ വലിയ പൂച്ചകളുടെ ഗണത്തിലാണ് ഇവയും ഉൾപ്പെടുന്നത്. ചെറിയ കാലുകളും വലിയ തലയും ശരീരവുമാണ് ഇവയുടെ പ്രത്യേകത. അസാധ്യ ഓട്ടക്കാരുമാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വരെ ഓടാൻ ഇവയ്ക്കു കഴിയും. പുള്ളിപ്പുലിയുടെ വേട്ടയാടലിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

ചെറിയ മൃഗങ്ങളും പക്ഷികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങൻമാരെയും പുള്ളിപ്പുലികൾ ആഹാരമാക്കാറുണ്ട്. ഇത്തരത്തിൽ മരത്തിനു മുകളിൽ കയറി കുരങ്ങനെ വേട്ടയാടുന്ന ദൃശ്യമാണിത്. വലിയ മരത്തിനു മുകളിലേക്ക് കുരങ്ങനെ ഓടിച്ചുകൊണ്ടു വന്ന പുലി കുരങ്ങൻ സമീപത്തെ മരത്തിലേക്ക് ചാടിയതോടെ താഴേക്ക് എടുത്തുചാടി. ഒരു കുരങ്ങനെ മാത്രം ലക്ഷ്യമാക്കിയായിരുന്നു പുലിയുടെ ഇരപിടുത്തം. അടുത്ത മരത്തിന്റെ കൊമ്പിലേക്ക് ചാടിക്കയറി രക്ഷപ്പെട്ട കുരങ്ങനെ പിന്തുടർന്ന് പുലി ആ മരത്തിലും കയറി കുരങ്ങനെ പിടികൂടാൻ ശ്രമിച്ചു. വീണ്ടും തൊട്ടടുത്ത മരത്തിലേക്ക് കുരങ്ങൻ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലി ആ മരത്തിലേക്ക് ചാടി കുരങ്ങന്റെ ശരീരത്തിൽ പിടുത്തമിട്ടു. ഇരയുമായി താഴേക്ക് പതിക്കുന്ന പുള്ളിപ്പുലിയെ ദൃശ്യത്തിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

English Summary: Leopard Leaps From One Tree To Another, Preys On Monkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com