ADVERTISEMENT

ഖുഷി ചിൻഡലിയയെ ഓർമയുണ്ടോ? ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വികസന പദ്ധതിയുടെ ഇന്ത്യൻ മേഖലാ ഗ്രീൻ അംബാസിഡറായി ഗുജറാത്ത് സ്വദേശി ഖുഷി ചിൻഡലിയ 2020ൽ നിയമിതയായത് വലിയ വാർത്തയായിരുന്നു. വിവിധ പരിസ്ഥിതി പ്ലാറ്റ്ഫോമുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അപൂർവ ഭാഗ്യമാണ് ആ പതിനേഴുകാരിക്ക് അന്ന് ലഭിച്ചത്.

ഇപ്പോൾ യുഎസിലാണു ഖുഷി പഠിക്കുന്നത്. പ്രശസ്തമായ ബാബ്സൺ കോളജിൽ ബിസിനസ് ആൻഡ് ഇക്കണോമിക്സ് കോഴ്സിലാണ് ഈ 20 കാരി. പഠനവേളയിൽ വളരെ അഭിമാനകരമായ ഒരു നേട്ടം ഖുഷി സ്വന്തമാക്കി. ബാബ്സൺ കോളജ് അണ്ടർഗ്രാജ്വേറ്റ് സ്റ്റുഡന്റ് ഗവൺമെന്റ് പ്രസിഡന്റ് എന്ന സ്ഥാനമാണ് അത്. ബാബ്സൺ ഗ്ലോബൽ സ്കോളർഷിപ് എന്ന രണ്ടരക്കോടി രൂപയുടെ സ്കോളർഷിപ്പും ഇതിനിടെ ഖുഷി നേടി.

സൂറത്തിലായിരുന്നു ഖുഷിയുടെ കുട്ടിക്കാലം. ‘അക്കാലത്തു നഗരത്തിൽ നല്ല പച്ചപ്പായിരുന്നു.വീടിനു ചുറ്റുമുള്ള സപ്പോട്ട മരങ്ങളിൽ പക്ഷികൾ വന്നിരിക്കും. അവരുടെ കുറുകൽ പ്രകൃതിയെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ ഇടക്കാലത്തെ വമ്പിച്ച നഗരവൽക്കരണം മൂലം മരങ്ങൾ പതിയെ കെട്ടിടങ്ങൾക്കു വഴിമാറി. പച്ചപ്പിന്റെ കട്ടി കുറഞ്ഞു വന്നു.’ ഖുഷി പറയുന്നു.

ബാബ്സൺ ഗ്ലോബൽ സ്കോളർഷിപ്പ് ലഭിച്ചവരെ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ (Photo:Twitter/@DexterityGlobal)
ബാബ്സൺ ഗ്ലോബൽ സ്കോളർഷിപ്പ് ലഭിച്ചവരെ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ (Photo:Twitter/@DexterityGlobal)

ആയിടയ്ക്കാണു ഖുഷിക്ക് ഒരു സഹോദരി ജനിച്ചത്. താനനുഭവിച്ച പോലെ പ്രകൃതിയുടെ ദൃശ്യങ്ങൾ ആയിടെ ജനിച്ച തന്റെ അനുജത്തിക്ക് അനുഭവിക്കാൻ സാധിക്കുകയില്ലല്ലോ എന്ന ചിന്ത ഖുഷിയെ അലട്ടിത്തുടങ്ങിയതും അക്കാലത്താണ്.വരും തലമുറയ്ക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ഖുഷിക്കു മനസ്സിലാകാനും ഈ ചിന്ത ഉപകരിച്ചു. തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി. ലോക്ഡൗൺ കാലഘട്ടത്തിലും ഓൺലൈൻ മാർഗത്തിലൂടെ തന്റെ പരിസ്ഥിതി സംരക്ഷക പ്രവർത്തനങ്ങൾ  ഈ മിടുക്കി തുടർന്നു. സൂറത്തിലെ വസ്ത്രവ്യാപാരിയായ ബസന്ത് ചിൻഡലിയയുടെയും ബിനിതയുടെയും മകളാണ് ഖുഷി. 2021ലാണ് ബാബ്സണിൽ ബിരുദ അഡ്മിഷൻ നേടിയത്.

Read Also: പാമ്പ് വീട്ടിൽ കയറാതിരിക്കാൻ പോരാട്ടം; ഉടമയ്ക്കായി ജീവൻ നൽകി നായകൾ: നോവായി ഗുണ്ടുവും ഓറിയോയും

ഖുഷിയെപ്പോലെ ഒട്ടേറെ വിദ്യാർഥികൾ ഇന്ത്യയിലുമുണ്ട്.മണിപ്പുരിൽ നിന്നുള്ള 11 വയസ്സുകാരി ലിസിപ്രിയ കങ്ഗുചം, ഹരിദ്വാറിൽ നിന്നുള്ള 15 വയസ്സുകാരി റിദ്ധിമ പാണ്ഡേ തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്. ഐക്യരാഷ്ട്രസംഘടനയും കുട്ടികളുടെയും യുവാക്കളുടെയും പ്രവർത്തനങ്ങൾ വളരെ അനുഭാവപൂർവമാണ് നോക്കിക്കാണുന്നത്.

Content Highlights: Kushi Chindalias | Green Ambassador | Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com